നൻമ & മോണാർക്സ് സ്പ്രിംഗ് ബ്ലേസ് ടി10 ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി VU സിഡ്‌നിക്ക്

വിസ്റ്റ യുണൈറ്റഡ് സിഡ്‌നിയുടെ ശ്രദ്ധേയമായ കിരീട വിജയം അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തമായ അടിത്തറയിടുന്നുവെന്ന് ടീം പ്രതിനിധികൾ വ്യക്തമാക്കി.
ചാമ്പ്യൻഷിപ്പ് ട്രോഫി VU സിഡ്‌നിക്ക്
വിസ്റ്റ യുണൈറ്റഡ് സിഡ്‌നി ടീം (Supplied)
Published on

2025 ലെ നൻമ & മോണാർക്സ് സ്പ്രിംഗ് ബ്ലേസ് ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്തി വിസ്റ്റ യുണൈറ്റഡ് സിഡ്‌നി തങ്ങളുടെ അരങ്ങേറ്റ ടൂർണമെന്റ് ​ഗംഭീരമാക്കി. പുതുതായി രൂപീകരിച്ച ടീം ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ടീം ചാമ്പ്യന്മാരായത്. ടീം ഔദ്യോഗികമായി രൂപീകരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്താൻ സാധിച്ചതിൽ ടീമും മാനേജ്മെന്റും സന്തോഷം പങ്കുവെച്ചു. ഈ വിജയം "തുടക്കം മാത്രമാണ്" എന്ന് ടീം പ്രതിനിധികൾ പറഞ്ഞു. വിസ്റ്റ യുണൈറ്റഡ് സിഡ്‌നിയുടെ ശ്രദ്ധേയമായ കിരീട വിജയം അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തമായ അടിത്തറയിടുന്നുവെന്ന് ടീം പ്രതിനിധികൾ വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au