സ്ത്രീകൾക്കായി ഒരു രാത്രി: സിഡ്‌നിയിൽ 'Glitz 2025',വരൂ ആഘോഷിക്കാം

ഒക്ടോബർ 18-ന് ഗ്രാൻവിൽ ടൗൺ ഹാളിൽ നടക്കുന്ന ഗ്ലിറ്റ്സ് 2025 സ്ത്രീകൾക്ക് മാത്രമായി ഒരുക്കുന്ന പരിപാടിയാണ്.
Glitz 2025
ഗ്ലിറ്റ്സ് 2025 സിഡ്നിGlitz 2025
Published on

സിഡ്‌നിയിലെ സ്ത്രീകൾക്കായി ഒരുക്കുന്ന ഏറ്റവും വലിയ ആഘോഷ രാവുകളിൽ ഒന്നായ 'Glitz 2025' ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ 18-ന് ഗ്രാൻവിൽ ടൗൺ ഹാളിൽ നടക്കുന്ന ഗ്ലിറ്റ്സ് 2025 സൗഹൃദവും ആഘോഷവും ആസ്വദിക്കാൻ സ്ത്രീകൾക്ക് മാത്രമായി ഒരുക്കുന്ന ഈ പ്രത്യേക പരിപാടിയാണ്. സംഗീതവും നൃത്തവും വിരുന്നൊരുക്കുന്ന പ്രോഗ്രാമിൽ ഒരു രാത്രി മുഴുവൻ പരിധികളില്ലാതെ ആസ്വദിക്കാം.

Also Read
സിഡ്നി മലയാളി അസ്സോസിയേഷൻ സുവർണ്ണ ജൂബിലി:ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ
Glitz 2025

വൈകിട്ട് 5:30 പരിപാടിയുടെ പ്രവേശനം ആരംഭിക്കും. ആറുമണിയോടെ പരിപാടികൾക്ക് തുടക്കമാകും. പ്രശസ്ത ഡിജെമാർ നയിക്കുന്ന സംഗീത പരിപാടികൾക്കൊപ്പം ആകർഷകമായ ഡാൻസ് പെർഫോമൻസുകളും ഉണ്ടാകും. ഗ്രാൻവിൽ ടൗൺ ഹാളിനെ ഒരു പാർട്ടി പറുദീസയാക്കി മാറ്റുന്ന മനോഹരമായ ലൈറ്റ് തീമുകളും അലങ്കാരങ്ങളും പരിപാടിയുടെ ആകർഷണമാണ്.രാത്രി 9.30 വരെയാണ് പരിപാടി.

ഭക്ഷണ സ്റ്റാളുകളും വിവിധതരം പാനീയങ്ങളുള്ള ഡ്രിങ്ക്സ് സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നൃത്തം ചെയ്യാനും സൗഹൃദങ്ങൾ പങ്കിടാനും വിശാലമായ ഡാൻസ് ഫ്ലോറും ഒരുക്കിയിട്ടുണ്ട്.

18 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം.

സ്ത്രീ ശാക്തീകരണം, സൗഹൃദം, സന്തോഷം എന്നിവ ആഘോഷിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ സിഡ്‌നിയിലെ എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു

Related Stories

No stories found.
Metro Australia
maustralia.com.au