ഇന്ധനവില മാത്രമല്ല; ഇറാൻ യുദ്ധം ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു;പലിശ വർദ്ധനയ്ക്കും സാധ്യത

വരാനിരിക്കുന്ന ഫെഡറൽ ബജറ്റിന് മുൻപ് പലിശനിരക്ക് വർദ്ധിക്കുന്നത് ആൽബനീസി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Anthony Albanese
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്AP Images
Published on

കാൻബറ: ഇറാൻ യുദ്ധം കേവലം പെട്രോൾ പമ്പുകളിലെ വിലവർദ്ധനവിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ഓസ്‌ട്രേലിയയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ പ്രതിസന്ധിയാണെന്നും വിലയിരുത്തൽ. പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ പണപ്പെരുപ്പം (Inflation) വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് നിയന്ത്രിക്കാനായി റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) പലിശനിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കും. വരാനിരിക്കുന്ന ഫെഡറൽ ബജറ്റിന് മുൻപ് പലിശനിരക്ക് വർദ്ധിക്കുന്നത് ആൽബനീസി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Also Read
അഞ്ചിലൊന്ന് കൗമാരക്കാരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമെന്ന് റിപ്പോർട്ട്
Anthony Albanese

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ രാജ്യം തങ്ങളുടെ ഇന്ധനശേഖരത്തിന്റെ 20 ശതമാനം വിപണിയിലിറക്കി കഴിഞ്ഞു. ഏകദേശം 762 ദശലക്ഷം ലിറ്റർ പെട്രോളും ഡീസലുമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. രാജ്യത്ത് ഇന്ധനത്തിന് ആകെ ക്ഷാമമില്ലെന്നും എന്നാൽ 'പരിഭ്രാന്തിയിലുള്ള വാങ്ങൽ' (Panic buying) ഒഴിവാക്കണമെന്നും ഊർജ്ജ മന്ത്രി ക്രിസ് ബോവൻ ആവർത്തിച്ചു. എങ്കിലും ഗ്രാമീണ മേഖലകളിൽ ഇന്ധനം ലഭ്യമല്ലാത്ത സാഹചര്യം സർക്കാരിന് കനത്ത തിരിച്ചടിയാണ്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധന റേഷനിംഗ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ മന്ത്രിക്ക് നിയമപരമായ അധികാരമുണ്ട്.

ഓസ്‌ട്രേലിയ തങ്ങളുടെ ഇന്ധന ആവശ്യങ്ങൾക്കായി പൂർണ്ണമായും വിദേശ വിപണികളെ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്ധനവിലയിലെ വർദ്ധനവ് പണപ്പെരുപ്പത്തിൽ ഒരു ശതമാനത്തിന്റെയെങ്കിലും വർദ്ധനവുണ്ടാക്കുമെന്ന് ട്രഷറി കണക്കാക്കുന്നു. ഇത് മറികടക്കാൻ സർക്കാർ ചിലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു. അതേസമയം, സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾ ഉയർത്തിക്കാട്ടി തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യം. യുദ്ധം അവസാനിച്ചാലും പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വിപണിയെ ദീർഘകാലം ബാധിക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
Metro Australia
maustralia.com.au