

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരം മഴയെ തുടർന്നു ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ നോട്ടം മുഴുവനും രണ്ടാം മത്സരത്തിലേക്കാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മെൽബണിൽ നടക്കുന്ന രണ്ടാം മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഓസ്‌ട്രേലിയൻ കാലാവസ്ഥാ ബ്യൂറോയുടെ കണക്കനുസരിച്ച്, മെൽബണിൽ ദിവസം മുഴുവൻ മഴയും ഇടിമിന്നലും ഉണ്ടാകും, 2025 ടി20 സീരീസിൽ ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ, എംസിജി പിച്ചുകൾ സാധാരണയായി ഫാസ്റ്റ് ബൗളർമാർക്ക് വളരെ നല്ലതാണ്, കാരണം മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ ബൗൺസും പേസും പരമാവധി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയും. എന്നാൽ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിൽ സ്വിംഗ് ഒരു ഘടകമായിരിക്കും. വിക്കറ്റ് സ്ഥിരമാകുന്നതുവരെ ബാറ്റ്‌സ്മാൻമാർക്ക് അവരുടെ പൂർണ്ണ ശേഷി പ്രകടിപ്പിക്കാൻ കഴിയില്ല.
മഴയുണ്ടാകുമെങ്കിലും വളരെ ചെറിയൊരു ഇടവേളയോടെ മത്സരം നടക്കുമെന്ന് ഗ്രൗണ്ടുകളുടെ മാനേജർമാരുടെ പ്രതീക്ഷ.