ഒരു വീട്ടിൽ 2 പൂച്ച മാത്രം, നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വാഗിൻ ഷയർ

കാട്ടുപൂച്ചകൾക്കൊപ്പം ഉടമകളില്ലാത്ത പൂച്ചകളുടെ എണ്ണം കൂടുന്നതും പട്ടണത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.
Wagin Shire Proposes Two-Cat Limit to Control Strays
Published on

പൂച്ചകൾ പെരുകുന്നത് ചെറുക്കാൻ വളർത്തു പൂച്ചകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പട്ടണം. വാഗിൻ ഷയർ എന്ന പട്ടണമാണ് പൂച്ചകളുടെ അമിത വർധനവിനെ തുടർന്ന് പ്രശ്നങ്ങൾ നേരിടുന്നത്. കാട്ടുപൂച്ചകൾക്കപ്പം ഉടമകളില്ലാത്ത പൂച്ചകളുടെ എണ്ണം കൂടുന്നതും പട്ടണത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.

Read More: ഗ്രേഹൗണ്ട് റേസിംഗ് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ടാസ്മാനിയ

ഇതോടെ നാട്ടിലെ പൂച്ചകളുടെ എണ്ണം കുറയ്ക്കുന്നതിനായി, താമസക്കാർക്ക് സ്വന്തമാക്കാവുന്ന പൂച്ചകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്താൻ വാഗിൻ ഷയർ ആലോചിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, വാഗിനിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള പെർത്തിലെ ഒരു പൂച്ച സംരക്ഷണ കേന്ദ്രത്തിലേക്ക് 300-ലധികം പൂച്ചകളെ മാറ്റിയിട്ടുണ്ട്, ഇതിൽ 80 എണ്ണം ഈ വർഷം മാത്രമാണ്.

പൂച്ചകളെ മൈക്രോചിപ്പ് ചെയ്യാത്തതും വന്ധ്യംകരിക്കാത്തതും ഒക്കെയാണ് പൂച്ചകളുടെ എണ്ണം പെരുകുന്നതിന് കാരണമായി കണക്കാക്കുന്നത്. പൂച്ചകളെ വളർത്തുന്നർ ഇക്കാര്യങ്ങളിൽ കുറച്ചുകൂടി ഉത്തരവാദിത്വം ഏറ്റെടുത്താൽ എണ്ണം കുറയ്ക്കാൻ സാധിക്കും. മൈക്രോചിപ്പ് ഘടിപ്പിക്കാതെ വരുമ്പോൾ ഉടമകളെ കണ്ടെത്താൻ സാധിക്കില്ല. ഇങ്ങനെയുള്ള പൂച്ചകളെ കാറ്റ് ഹാവനിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Read More: അഡലെയ്ഡ് വിമാനത്താവളത്തിന് 600 മില്യൺ ഡോളർ വികസന പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ 80-ലധികം പ്രാദേശിക സർക്കാരുകൾ പൂച്ചകളെ സ്ഥിരമായി വീടുകളിൽ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾക്ക് പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് WA ഫെറൽ കാറ്റ് വർക്കിംഗ് ഗ്രൂപ്പിന്റെ ഒരു സർവേ വെളിപ്പെടുത്തുന്നു. എന്നാൽ, കർശനമായ പ്രാദേശിക നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച 26 കൗൺസിലുകളിൽ, നോർത്താം, നരോജിൻ, ക്രിസ്മസ് ഐലൻഡ് എന്നിവ മാത്രമാണ് വിജയിച്ചത്.

മറ്റൊരു പ്രശ്നം കാട്ടുപൂച്ചകളാണ്. ഫെലൈൻ എയ്ഡ്സ് വൈറസും ഫെലൈൻ ലുക്കീമിയ വൈറസും കാട്ടുപൂച്ചകളിൽ വ്യാപകമാണ്. ഈ രോഗങ്ങൾക്ക് ചികിത്സയില്ല, ജീവന് ഭീഷണിയാണ്. വീട്ടുപൂച്ചകൾ പുറത്തിറങ്ങി വന്യ പൂച്ചകളുമായി സമ്പർക്കം പുലർത്തിയാൽ ഈ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ട്.

Metro Australia
maustralia.com.au