ഫ്രഞ്ച് ഒളിമ്പിക് വീക്കിൽ ഓസ്‌ട്രേലിയൻ നാവികർക്ക് സ്വർണ്ണം

മാറ്റ് വെയർ ഐഎൽസിഎ 7 ക്ലാസിൽ സ്വർണം നേടിയപ്പോൾ ഗ്രേ മോറിസ് ഐക്യുഫോയിൽ വിഭാഗത്തിലാണ് സ്വർണം നേടിയത്.
ഫ്രഞ്ച് ഒളിമ്പിക് വീഖ്കിൽ ഓസ്‌ട്രേലിയൻ നാവികർക്ക് സ്വർണ്ണം
Matt Wearn(Photo: EPA PHOTO)
Published on

പാരീസ് ഒളിമ്പിക് സെയിലിംഗ് മെഡൽ ജേതാക്കളായ മാറ്റ് വെയ്നും ഗ്രേ മോറിസിനും ഫ്രഞ്ച് ഒളിമ്പിക് വീക്കിലും സ്വർണ്ണം. മാറ്റ് വെയർ ഐഎൽസിഎ 7 ക്ലാസിൽ സ്വർണം നേടിയപ്പോൾ ഗ്രേ മോറിസ് ഐക്യുഫോയിൽ വിഭാഗത്തിലാണ് സ്വർണം നേടിയത്. ഒളിമ്പിക് ഗെയിംസിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 18 മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വെയ്ൻ തന്റെ കുതിപ്പ് തുടരുകയാണ്. "സീസണിലും കാമ്പെയ്‌നിലും ഇത്ര നേരത്തെ തുടർച്ചയായ വിജയങ്ങൾ നേടുന്നതിൽ സന്തോഷമുണ്ട്. പാൽമ നല്ലതായിരുന്നു, പക്ഷേ ഹൈറസിലെ പുരോഗതിയിൽ സന്തോഷമുണ്ട്," -എന്ന് വെയ്ൻ പറഞ്ഞു. ഇരുവരേയും കൂടാതെ ലോറ ഹാർഡിംഗും ആനി വിൽമോട്ടും 49erFX ക്ലാസിൽ വെള്ളി മെഡൽ നേടി. ജോഡി എന്ന നിലയിൽ അവരുടെ ആദ്യ മെഡലാണിത്.

Metro Australia
maustralia.com.au