25 മില്യൺ ഡോളർ വാലറ്റിൽ, പെർത്ത് പവർബോൾ വിജയിയെ കണ്ടെത്തി

ബൂറഗൂണിലെ ഗാർഡൻ സിറ്റി ലോട്ടറി സെന്ററിൽ നിന്ന് ടിക്കറ്റ് വാങ്ങിയ അൻപതുകാരനാണ് ആണ് ഭാഗ്യശാലി.
Powerball Prize
പവർബോൾ ടിക്കറ്റ് വിജയി Credit: Stewart Allen
Published on

പഴ്സിൽ സൂക്ഷിച്ചത് ഒന്നും രണ്ടും കോടിയല്ല, 25 മില്യൺ ഡോളർ. ഒരു നാട് മുഴുവനും വിജയിയെ തിരയുമ്പോൾ ഈ ബഹളങ്ങളൊന്നും അറിയാതിരുന്ന വിജയി ഇപ്പോൾ ജീവിതം മാറ്റിമറിച്ച സമ്മാനം ലഭിച്ച ആവേശത്തിലാണ്. ബൂറഗൂണിലെ ഗാർഡൻ സിറ്റി ലോട്ടറി സെന്ററിൽ നിന്ന് ടിക്കറ്റ് വാങ്ങിയ അൻപതുകാരനാണ് ആണ് ഭാഗ്യശാലി.

Also Read
അണ്ടർ 16 സോഷ്യൽ മീഡിയ വിലക്ക് പാലിക്കാൻ മെറ്റയും ടിക് ടോക്കും സമ്മതിച്ചു
Powerball Prize

ഒക്ടോബർ 9-നുള്ള $50 ദശലക്ഷം സമ്മാനമുള്ള ടിക്കറ്റ് തന്റെ പണപ്പെട്ടിയിൽ കഴിഞ്ഞ ആഴ്ചകളായി സൂക്ഷിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ലോട്ടറിയടിച്ചത് $25,000 ആണെന്ന് കരുതി ആദ്യമായി പരിശോധിച്ചെങ്കിലും, ലോട്ടറിവെസ്റ്റിന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ ആണ് ‌വൻതുകയായ $25 ദശലക്ഷമാണെന്ന് മനസിലായത്. “ഈ വിജയം വിശ്വസിക്കാൻ കഴിയുന്നില്ല,” അദ്ദേഹം പറഞ്ഞു. എന്റെ സഹോദരങ്ങളെയും കുടുംബത്തെയും ഇതിൽ പങ്കെടുപ്പിച്ച് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au