റോട്ട്നെസ്റ്റ് ദ്വീപിൽ വെള്ള സ്രാവിന്റെ ആക്രമണം; ഒരു മരണം

റോട്ട്നെസ്റ്റ് ദ്വീപിലെ ജിയോർഡി ബേയിൽ നിന്ന് സ്രാവ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അടിയന്തര സേവനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു," ഡബ്ല്യുഎ പോലീസ് വക്താവ് പറഞ്ഞു.
റോട്ട്നെസ്റ്റ് ദ്വീപിൽ വെള്ള സ്രാവിന്റെ ആക്രമണം; ഒരു മരണം
(Photograph: Paul Kane/Getty Images)
Published on

പെർത്തിനടുത്തുള്ള റോട്ട്നെസ്റ്റ് ദ്വീപിൽ വെള്ള സ്രാവിന്റെ ആക്രമണത്തിൽ 30 വയസ്സുക്കാരൻ മരണപ്പെട്ടു. ജിയോർഡി ബേയിൽ നിന്ന് ഇന്ന് രാവിലെ 10 മണിക്ക് (പ്രാദേശിക സമയം) അടിയന്തര സേവനങ്ങൾ സ്ഥലത്തേക്ക് വിളിച്ചതായി സെന്റ് ജോൺ ഡബ്ല്യുഎ ആംബുലൻസ് വക്താവ് പറഞ്ഞു.

രക്ഷാ ഹെലികോപ്റ്റർ, പാരാമെഡിക്കുകൾ, പോലീസ് എന്നിവർ സ്ഥലത്തെത്തി പരിക്കേറ്റയാളെ ബോട്ടിൽ കരയിലേക്ക് കൊണ്ടുവന്നു. പക്ഷെ, ആളെ രക്ഷിക്കാനായില്ല."റോട്ട്നെസ്റ്റ് ദ്വീപിലെ ജിയോർഡി ബേയിൽ നിന്ന് സ്രാവ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അടിയന്തര സേവനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു," ഡബ്ല്യുഎ പോലീസ് വക്താവ് പറഞ്ഞു. "സംഭവത്തെ കുറിച്ച് ഇപ്പോൾ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല," - വക്താവ് വ്യക്തമാക്കി. അതേസമയം സർഫ് ലൈഫ് സേവിംഗ് ഡബ്ല്യുഎ ഇന്ന് രാവിലെ 10 മണിയോടെ കരയിൽ നിന്ന് 80 മീറ്റർ അകലെ അഞ്ച് മീറ്റർ നീളമുള്ള ഒരു വെള്ള സ്രാവിനെ കണ്ടതായി സോഷ്യൽ മീഡിയയിൽ പറഞ്ഞു. പെർത്ത് നഗരത്തിന്റെ തീരത്ത് നിന്ന് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് റോട്ട്നെസ്റ്റ് ദ്വീപ്.

Metro Australia
maustralia.com.au