മന്ത്രിയുടെ ഓഫീസിൽ ആയുധവുമായി ഭീഷണി; 56കാരൻ അറസ്റ്റിൽ

പ്രാദേശിക ഭരണവകുപ്പ് മന്ത്രി ഹന്ന ബീസ്ലിയുടെ പെർത്തിലെ വിക്ടോറിയ പാർക്കിലുള്ള മണ്ഡലം ഓഫീസിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.15ഓടെ സംഭവം.
മന്ത്രിയുടെ ഓഫീസിൽ ആയുധവുമായി ഭീഷണി; 56കാരൻ അറസ്റ്റിൽ
Hannah Beazley(Holly Thompson)
Published on: 

വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാന മന്ത്രിയുടെ മണ്ഡലം ഓഫീസിൽ ആയുധവുമായി എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ 56കാരൻ അറസ്റ്റിൽ. നൻചാക്കു (Nunchucks) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആയുധവുമായാണ് ഇയാൾ എത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ജീവനക്കാർ പരിഭ്രാന്തരായി.

പ്രാദേശിക ഭരണവകുപ്പ് മന്ത്രി ഹന്ന ബീസ്ലിയുടെ പെർത്തിലെ വിക്ടോറിയ പാർക്കിലുള്ള മണ്ഡലം ഓഫീസിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.15ഓടെ സംഭവം. ആയുധവുമായി എത്തിയ ഒരാൾ വാക്കുകൾകൊണ്ട് ഭീഷണിപ്പെടുത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പിന്നീട് സമീപപ്രദേശമായ ബെന്റ്ലിയിൽനിന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ജീവനക്കാർക്കുണ്ടായ മാനസിക ആഘാതത്തിൽ ആശങ്കയുണ്ടെന്ന് മന്ത്രി ഹന്ന ബീസ്ലി പറഞ്ഞു. ജീവനക്കാരുമായി സംസാരിച്ചെന്നും അവർ പരിഭ്രാന്തരായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിവേഗം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടിയെയും അവർ പ്രശംസിച്ചു.

മന്ത്രിയുടെ ഓഫീസിൽ ആയുധവുമായി ഭീഷണി; 56കാരൻ അറസ്റ്റിൽ
(9News)

ഫെഡറൽ എംപി ഹെലൻ ഹെയ്ൻസിനെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നു സംശയിക്കുന്ന സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. തിങ്കളാഴ്ച ഒരു ഫോർ വീൽ ഡ്രൈവ് വാഹനം ഇടിച്ചതിനെത്തുടർന്ന് ഹെലൻ ഹെയ്ൻസിന് ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഓസ്‌ട്രേലിയയിൽ ജനപ്രതിനിധികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായിരിക്കുകയാണ്. അതേസമയം, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി നേതാവ് റോഡ് കാഡീസും തനിക്ക് വധഭീഷണി ലഭിച്ചതായി ബുധനാഴ്ച വെളിപ്പെടുത്തി. സംസ്ഥാന പാർലമെന്റിൽനിന്ന് പുറത്തുപോകുന്നതിനിടെ ഒരാൾ വാഹനം സമീപത്ത് നിർത്തി വീട്ടിലേക്ക് പിന്തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്.

Metro Australia
maustralia.com.au