ടൂറിസത്തിൽ പുതിയ റെക്കോർഡുകൾ: എസ്പെറാൻസിലേക്ക് സന്ദർശകരുടെ വൻ ഒഴുക്ക്

ക്‌ടോബർ വരെ ഉള്ള ഒരു വർഷത്തിൽ പശ്ചിമ ഓസ്‌ട്രേലിയയിൽ 10.2 ലക്ഷം വിദേശ വിനോദസഞ്ചാരികൾ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Gu Reiso
എസ്പെറാൻസ് Gu Reiso/Unsolash
Published on

പശ്ചിമ ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കൻ തീരദേശ പട്ടണമായ എസ്പെറാൻസ് ടൂറിസത്തിൽ പുതിയ ഉയരങ്ങളിലെത്തുകയാണ്. ഒക്‌ടോബർ വരെ ഉള്ള ഒരു വർഷത്തിനിടെ 2 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് എസ്പെറാൻസിലെത്തിയത്. പുതുവർഷത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ മാത്രം റെക്കോർഡ് എണ്ണം സന്ദർശകരാണ് പട്ടണത്തിലെത്തിയതെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനതലത്തിലും ടൂറിസത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഒക്‌ടോബർ വരെ ഉള്ള ഒരു വർഷത്തിൽ പശ്ചിമ ഓസ്‌ട്രേലിയയിൽ 10.2 ലക്ഷം വിദേശ വിനോദസഞ്ചാരികൾ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഓസ്‌ട്രേലിയ മാതൃകയിൽ നിരോധനം പരിഗണിച്ച് യുകെ
Gu Reiso

സന്ദർശകരുടെ ചെലവ് എസ്പെറാൻസ് സമ്പദ്‌വ്യവസ്ഥയുടെ 15 ശതമാനം വരെയെത്തിയിട്ടുണ്ട്. കൂടാതെ, പട്ടണത്തിൽ സന്ദർശകർ ശരാശരി ആറു രാത്രികൾ താമസിക്കുന്നതായും, 2025 ഡിസംബറിൽ എസ്പെറാൻസ് ഓവർഫ്ലോ ക്യാമ്പ്‌ഗ്രൗണ്ടിൽ സന്ദർശകർ ആറുശതമാനം വർധിച്ചതായും എസ്പെറാൻസ് ഷയറിന്റെ ഡെപ്യൂട്ടി പ്രസിഡന്റായ ജെന്നിഫർ ഒബൂർൺ പറഞ്ഞു,

“പ്രീമിയം പ്രാദേശിക അനുഭവങ്ങൾ തേടുന്ന യാത്രക്കാരുടെ വർധനയാണ് ഞങ്ങളുടെ പ്രദേശത്ത് ശക്തമായ സന്ദർശക പ്രവാഹത്തിന് കാരണമാകുന്നത്,” ഒബൂർൺ പറഞ്ഞു.സ്വാഭാവിക സൗന്ദര്യം, സാഹസികത, സമൂഹകേന്ദ്രിതമായ ടൂറിസം എന്നിവയിലേക്കുള്ള ഉയർന്ന ആവശ്യം ഇതിലൂടെ പ്രതിഫലിക്കുന്നു.”

എസ്പെറാൻസിലെ ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രവർത്തകരെ അവർ അഭിനന്ദിക്കുകയും ചെയ്തു.

അതോടൊപ്പം, പ്രാദേശിക പരിസ്ഥിതിയും സമൂഹവും മാനിക്കണമെന്ന സന്ദേശം ഉൾക്കൊള്ളുന്ന ‘എസ്പെറാൻസ് പ്രോമിസ്’ സന്ദർശകരോട് പാലിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

സംസ്ഥാനതലത്തിൽ, ഒക്‌ടോബർ വരെ 10.2 ലക്ഷം വിദേശ സന്ദർശകരാണ് WAയിലെത്തിയത്. യുകെ സന്ദർശകരാണ് മുൻനിരയിൽ. തുടർന്ന് സിംഗപ്പൂർ, ന്യൂസിലാൻഡ്, ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ എത്തിയത്.

അന്താരാഷ്ട്ര ടൂറിസം വീണ്ടെടുക്കലിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച സംസ്ഥാനമായി WA മാറിയിരിക്കുകയാണ്. COVID-19 മുൻകാല നിലയിലേക്കുള്ള തിരിച്ചുവരവ് ദേശീയ പ്രവചനങ്ങളെക്കാൾ രണ്ട് വർഷം മുൻപേ സാധ്യമായി. ടൂറിസം മന്ത്രി റീസ് വിറ്റ്ബി പറഞ്ഞു,

Related Stories

No stories found.
Metro Australia
maustralia.com.au