

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്രൂം പട്ടണത്തിലെ നിവാസികൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. കിംബർലി തീരത്ത് രാത്രിയിൽ രൂപപ്പെട്ട ചുഴലിക്കാറ്റിനെ കുറിച്ചാണ് കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ (BOM) ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഹെയ്‌ലി, പ്രധാന ഭൂപ്രദേശത്ത് നിന്ന് ഏകദേശം 535 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്, തെക്കോട്ട് നീങ്ങുമ്പോൾ അത് ശക്തി പ്രാപിക്കുന്നു.ഇതിന്റെ നിലവിലെ പാത തെക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വടക്കൻ പട്ടണങ്ങൾക്ക് സമീപമാണ്. എന്നാൽ ഇന്ന് വൈകി ചുഴലിക്കാറ്റ് കാറ്റഗറി രണ്ടിൽ എത്താൻ സാധ്യത കൂടുതലാണ്.
പ്രഭവകേന്ദ്രത്തിനടുത്തുള്ള കാറ്റ് മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ വീശിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ബ്രൂമിലും കൊക്കറ്റൂ ദ്വീപിലും ചൊവ്വാഴ്ച രാവിലെ ആവുമ്പോളേക്കും കാറ്റ് കരയിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ബ്യൂറോ (BOM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകി ബ്രോമിന്റെ വടക്കൻ തീരപ്രദേശത്ത് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ കനത്ത മഴയും പ്രതീക്ഷിക്കുന്നു, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയ്ക്ക് കാരണമാകുമെന്ന് BOM മുന്നറിയിപ്പ് നൽകുന്നു. ബ്രൂമിൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഹാലി ചുഴലിക്കാറ്റ് നഗരത്തിലേക്ക് എത്രത്തോളം അടുക്കുന്നു എന്നതിനെ ആശ്രയിച്ച് ഇത് വർദ്ധിച്ചേക്കാം. ഡെർബി പട്ടണവും കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ട്. നാളെ 35 മില്ലിമീറ്റർ മഴയും ബുധനാഴ്ച 10 മില്ലിമീറ്റർ മഴയും ഇവിടെ പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് മേഖലയിലെ താമസക്കാരോട് ജാഗ്രതയൊടെ ഇരിക്കാനും അപ്‌ഡേറ്റുകൾക്കായി എമർജൻസി WA വെബ്‌സൈറ്റ് നിരീക്ഷിക്കാനും BOM അഭ്യർത്ഥിക്കുന്നു.