

പൂച്ചകളുമായി ബന്ധപ്പെട്ട കർശന നിയമം നടപ്പിലാക്കി പെർത്തിലെ പ്രാദേശിക കൗൺസിൽ. മെൽവിൽ സിറ്റിയിലെ പുതിയ നിയമപ്രകാരം, ഒരു വീട്ടില് പരമാവധി രണ്ട് പൂച്ചകളെ വരെ മാത്രം വളർത്താൻ അനുവാദമുണ്ട്. ഇതിന് പുറത്തായി വളർത്തുന്നത് കണ്ടെത്തിയാൽ $300 വരെ പിഴ ഈടാക്കും. ഈ നിയമം പ്രകാരം, ടോംകിൻസ് പാർക്ക്, ഗൂളുഗാടപ്പ് ഹിത്കോട്ട് റിസർവ്, ആൽഫ്രഡ് കോവ് നേച്ചർ റിസർവ്, സെൻറീനിയൽ പാർക്ക് തുടങ്ങി 64 പാർക്കുകളും സംരക്ഷിത മേഖലകളും പൂച്ചകൾക്ക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പൂച്ചകളെ കണ്ടാൽ ഉടമകൾക്ക് പിഴ ചുമത്തും.
എങ്കിലും, മുൻകൂട്ടി നഗരസഭയിൽ രജിസ്റ്റർ ചെയ്ത പൂച്ചകൾക്കും Foster care-ൽ ഉള്ള പൂച്ചകൾക്കും നിയമം ബാധകമല്ല. കൂടുതൽ പൂച്ചകൾ വളർത്താൻ ആഗ്രഹിക്കുന്നവർ, പ്രത്യേക സാഹചര്യങ്ങൾ വ്യക്തമാക്കിയാൽ കൗൺസിൽ അനുമതി നൽകാം. ഇതിനുമുന്‍ നിലവിലുണ്ടായിരുന്ന നിയമ പ്രകാരം, എല്ലാ പൂച്ചകളും ആറുമാസം പ്രായമായാൽ വന്ധ്യംകരണം, മൈക്രോചിപ്പ്, രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ രജിസ്ട്രേഷൻ ടാഗ് ഘടിപ്പിച്ച കോളർ ധരിക്കണമെന്നും ആവശ്യമാണ്.