ഓർബോസ്റ്റിൽ 43കാരനെ മരിച്ച നിലയിൽ കണ്ടെത്തി; 33കാരി അറസ്റ്റിൽ
തിങ്കളാഴ്ച കോടതിയിൽ ഹാജരാകുന്നതിനായി സ്ത്രീയെ റിമാൻഡ് ചെയ്തു.(Getty Image)

ഓർബോസ്റ്റിൽ 43കാരനെ മരിച്ച നിലയിൽ കണ്ടെത്തി; 33കാരി അറസ്റ്റിൽ

വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് ഓർബോസ്റ്റിലെ ഗ്ലാഡ്‌സ്റ്റോൺ സ്ട്രീറ്റിൽ അടിയന്തര സേവനങ്ങളിലേക്ക് വിവരം എത്തിയത്. തുടർന്ന് 43 വയസ്സുള്ള ഒരാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
Published on

ഇന്നലെ രാത്രി വിക്ടോറിയയിലെ റീജിയണലിൽ ഒരു പുരുഷൻ മരിച്ചതിനെ തുടർന്ന് ഒരു സ്ത്രീക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് ഓർബോസ്റ്റിലെ ഗ്ലാഡ്‌സ്റ്റോൺ സ്ട്രീറ്റിൽ അടിയന്തര സേവനങ്ങളിലേക്ക് വിവരം എത്തിയത്. തുടർന്ന് 43 വയസ്സുള്ള ഒരാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസ്സുള്ള ഒരു സ്ത്രീയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. ഇവർ പരസ്പരം പരിചയമുള്ളവരായിരുന്നു. അതേസമയം തിങ്കളാഴ്ച കോടതിയിൽ ഹാജരാകുന്നതിനായി സ്ത്രീയെ റിമാൻഡ് ചെയ്തു. മെൽബണിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ കിഴക്കായി കിഴക്കൻ ഗിപ്‌സ്‌ലാൻഡ് മേഖലയിലെ ഒരു ചെറിയ പട്ടണമായ ഓർബോസ്റ്റിലാണ് സംഭവം.

Metro Australia
maustralia.com.au