നവംബർ 28ന് വിക്ടോറിയയിൽ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാരുടെ അഭിപ്രായം തേടി എബിസി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളോടും രാഷ്ട്രീയ പാർട്ടികളോടും എബിസിയോടും ചോദിക്കേണ്ട ചോദ്യങ്ങളും വോട്ടർമാർക്ക് സമർപ്പിക്കാം.
നവംബർ 28ന് വിക്ടോറിയയിൽ നിയമസഭാ തിരഞ്ഞെടുപ്പ്
Published on: 

വിക്ടോറിയയിൽ നവംബർ 28ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ വോട്ടർമാരുടെ പ്രധാന ആശങ്കകളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളും അറിയാൻ എബിസി ‘Your Say’ ക്യാംപയിൻ ആരംഭിച്ചു. നവംബർ 28നാണ് വിക്ടോറിയക്കാർ പോളിംഗ് ബൂത്തിലെത്തുന്നത്. സംസ്ഥാനത്താകെ ഏകദേശം 47 ലക്ഷം പേർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതച്ചെലവ്, വീടുകളുടെ വിലയും ലഭ്യതയും, കുറ്റകൃത്യങ്ങൾ, പ്രാദേശിക റോഡുകൾ, ആരോഗ്യസംരക്ഷണം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് വോട്ടർമാർ പ്രധാനമായി ഉന്നയിക്കുന്നത്.

Metro Australia
maustralia.com.au