

വിക്ടോറിയയിലെ ഷെൽഫുകളിൽ നിന്ന് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ഇനങ്ങൾ സംസ്ഥാന ഉപഭോക്തൃ നിരീക്ഷണ സംഘം പിൻവലിച്ചു. പിൻവലിച്ച ഇനങ്ങളിൽ സൺഗ്ലാസുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ അപകടകരമായ കളിപ്പാട്ടങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബട്ടൺ ബാറ്ററികളുള്ള കളിപ്പാട്ടങ്ങളും പിൻവലിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായിട്ടാണ് പിൻവലിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിക്കോൾ റിച്ച് തറപ്പിച്ചു പറഞ്ഞു.
"കുടുംബങ്ങൾക്കും കുട്ടികൾക്കും സന്തോഷകരവും ഏറ്റവും പ്രധാനമായി സുരക്ഷിതവുമായ ഒരു ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ ആശങ്കകൾ പരിഹരിക്കും,"- എന്ന് ഉപഭോക്തൃ കാര്യ മന്ത്രി നിക്ക് സ്റ്റൈക്കോസ് പറഞ്ഞു. ക്രിസ്മസ് സമയത്ത് മാത്രമല്ല, ആ സുരക്ഷിതമല്ലാത്ത വസ്തുക്കൾ പിൻവലിക്കുന്നത്, എല്ലാ വിക്ടോറിയക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനെക്കുറിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ റീട്ടെയിലർമാരെ പിടികൂടാനുള്ള ശ്രമം തുടരുമ്പോൾ, നേരിട്ട് നിയമം ലംഘിക്കുന്ന ചില്ലറ വ്യാപാരികൾക്ക് സ്ഥലത്തുതന്നെ പിഴ ചുമത്തുന്നുണ്ട്. സ്ഥിരമായി നിയമങ്ങൾ ലംഘിക്കുന്ന പ്രമുഖ ചില്ലറ വ്യാപാരികളൊന്നുമില്ലെന്ന് റിച്ച് പറഞ്ഞു, എന്നാൽ ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണെന്നും പറഞ്ഞു.