ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് വീണ്ടും തിരിച്ചെത്തി സാം ഹാർപ്പർ

വിക്ടോറിയ ടീമിനായി ഷെഫീൽഡ് ഷീൽഡിൽ അടുത്തടുത്ത മത്സരങ്ങളിൽ നേടിയ സെഞ്ചുറികളും, ഓസ്ട്രേലിയ 'എ' ടീമിനായി ഇന്ത്യയിലെ പുതുച്ചേരിയിൽ നേടിയ സെഞ്ചുറിയുമാണ് വീണ്ടും അവസരം ലഭിച്ചത്.
ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് വീണ്ടും തിരിച്ചെത്തി സാം ഹാർപ്പർ
Sam Harper (Getty Images)
Published on: 

പോച്ചെഫ്സ്ട്രൂം: ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്ക്റ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റർ സാം ഹാർപ്പറിന് വീണ്ടും അവസരം ലഭിക്കുന്നു. ജോഷ് ഇംഗ്ലിസിന് വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഹാർപ്പറിന് ഈ അവസരം ലഭിച്ചത്. ഈ വർഷം തുടക്കത്തിൽ മികച്ച ഫോമിലല്ലാതിരുന്ന ഹാർപ്പർ, സമീപകാലത്ത് നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെയാണ് ടീമിൽ ഇടംനേടിയത്. വിക്ടോറിയ ടീമിനായി ഷെഫീൽഡ് ഷീൽഡിൽ അടുത്തടുത്ത മത്സരങ്ങളിൽ നേടിയ സെഞ്ചുറികളും, ഓസ്ട്രേലിയ 'എ' ടീമിനായി ഇന്ത്യയിലെ പുതുച്ചേരിയിൽ നേടിയ സെഞ്ചുറിയുമാണ് വീണ്ടും അവസരം ലഭിച്ചത്.

ഹാർപ്പറിന്റെ മികച്ച ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗിലെ പുരോഗതിയും ടീം തിരഞ്ഞെടുപ്പിൽ സഹായിച്ചതായി ചീഫ് സെലക്ടർ ജോർജ്ജ് ബെയ്‌ലി പറഞ്ഞു. "ഹാർപ്പറിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. എന്നാൽ വിക്കറ്റ് കീപ്പിംഗിൽ അദ്ദേഹം നടത്തിയ കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. ദക്ഷിണാഫ്രിക്കയിൽ സ്പിൻ ബോളിംഗിന് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഫാസ്റ്റ് ബൗളർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ വിക്കറ്റിന് പിന്നിൽ കൃത്യമായ പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിക്കും," ബെയ്‌ലി കൂട്ടിച്ചേർത്തു. അതേസമയം, പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് അടുത്ത ആഴ്ച സ്കാനിംഗ് നടത്തും. ഒക്ടോബർ 18-ന് നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലിസ് തിരിച്ചെത്തുമോ എന്ന് അതിനുശേഷമേ അറിയാൻ സാധിക്കൂ.

Metro Australia
maustralia.com.au