മുല്ലപ്പൂ ചൂടിയതിന് പിഴ; പ്രതികരണവുമായി നവ്യ നായർ

സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയിൽ അയച്ചിട്ടുണ്ട്.
മുല്ലപ്പൂ ചൂടിയതിന് പിഴ; പ്രതികരണവുമായി നവ്യ നായർ
Published on

മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് നവ്യ നായര്‍. മെല്‍ബണ്‍ വിമാനത്താവളത്തില്‍ മുല്ലപ്പൂ കൊണ്ടുപോയതിന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് പിഴ ചുമത്തിയിരുന്നത്. 15 സെന്റീമീറ്റര്‍ മുല്ലപ്പൂവാണ് നവ്യ നായരുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയിൽ അയച്ചിട്ടുണ്ട്.

"ശരിക്കും ഞെട്ടി. വലിയ പിഴവാണ് സംഭവിച്ചത്. പക്ഷെ ഞാന്‍ ബാഗില്‍ സൂക്ഷിച്ചല്ല പൂക്കള്‍ കൊണ്ടുപോയത്. മുല്ലപ്പൂ തലയില്‍ ചൂടിയിരിക്കുകയായിരുന്നു, ഒളിച്ച് കൊണ്ടുപോയതല്ല. പക്ഷെ തലയില്‍ ചൂടാമോ എന്ന് ഉറപ്പിക്കാന്‍ ഓര്‍ത്തില്ല. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ എന്റെ ബാഗില്‍ പൂവ് സൂക്ഷിച്ചിരുന്നതിനാല്‍ ബാഗിന് പൂവിന്റെ മണമുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സ്‌നിഫര്‍ നായ്ക്കള്‍ക്ക് അതിന്റെ മണമാണ് കിട്ടിയത്." നവ്യാ നായര്‍ പറഞ്ഞു. നിലവില്‍ തനിക്ക് പിഴ അടയ്ക്കുന്നതിന് 28 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും അന്ന് സംഭവിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയില്‍ അയച്ചിട്ടുണ്ടെന്നും നവ്യ നായര്‍ വ്യക്തമാക്കി. താന്‍ അവരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. പിഴ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ കുറച്ച് തരാനെങ്കിലും കഴിയുമോ എന്ന് അന്വേഷിച്ചിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Metro Australia
maustralia.com.au