മുല്ലപ്പൂ കൈവശം വെച്ചു; നവ്യയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പിഴ

മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഒരു ലക്ഷം രൂപയിലേറെ പിഴ. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
നവ്യ നായർ
നവ്യ നായർ
Published on

മെല്‍ബണ്‍: മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ($1980) പിഴ. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. അറിവില്ലായ്മ്മ പിഴ ഒഴിവാക്കാൻ ഒരു കാരണമായി പരിഗണിക്കാറില്ല. ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമ പ്രകാര വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളോ പൂവുകളോ ഒന്നും തന്നെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല. ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക് ദോഷമായേക്കാവുന്ന സൂക്ഷമജീവികളെയോ രോഗങ്ങളെയോ ഇവയിലൂടെ രാജ്യത്ത് എത്തിയേക്കാമെന്നതാണ് പിഴയ്ക്ക് പിന്നിലെ കാരണം.

Related Stories

No stories found.
Metro Australia
maustralia.com.au