മെൽബണിൽ ഭക്ഷണവിതരണ തൊഴിലാളിയെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ

തങ്ങളുടെ ബൈക്കുകളിൽ അപരിചിതനായ ഒരാൾ കൈകടത്തുന്നത് കണ്ട രണ്ട് ഭക്ഷണവിതരണ തൊഴിലാളികൾ ഇയാളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
മെൽബണിൽ ഭക്ഷണവിതരണ തൊഴിലാളിയെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രി 8.10-ഓടെ ഫ്രെഡറിക് വേയിലാണ് സംഭവം. (9 News)
Published on: 

മെൽബൺ നഗരമധ്യത്തിൽ ഭക്ഷണവിതരണ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആക്രമണത്തിൽ മറ്റൊരു ഡെലിവറി തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 8.10-ഓടെ ഫ്രെഡറിക് വേയിലാണ് സംഭവം. നിരവധി കുത്തേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി. തങ്ങളുടെ ബൈക്കുകളിൽ അപരിചിതനായ ഒരാൾ കൈകടത്തുന്നത് കണ്ട രണ്ട് ഭക്ഷണവിതരണ തൊഴിലാളികൾ ഇയാളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. തുടർന്ന് മൂവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

Also Read
മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ
മെൽബണിൽ ഭക്ഷണവിതരണ തൊഴിലാളിയെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കൃത്രിമ ശ്വാസോച്ഛ്വാസം ഉൾപ്പെടെയുള്ള പ്രാഥമിക ജീവൻരക്ഷാ നടപടികൾ നടത്തിയെങ്കിലും തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടലിന് ഏകദേശം പത്ത് മിനിറ്റിനുശേഷമാണ് മരണം സ്ഥിരീകരിച്ചത്. അൽപസമയത്തിനുശേഷം സമീപത്തെ മറ്റൊരു തെരുവിൽ 34 വയസ്സുള്ള രണ്ടാമത്തെ ഡെലിവറി തൊഴിലാളിയെയും കുത്തേറ്റ നിലയിൽ കണ്ടെത്തി. ഇയാളുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്ച രാവിലെ ഫുട്‌സ്‌ക്രേയിൽനിന്നുള്ള 51-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ കസ്റ്റഡിയിലാണ്. സംഭവത്തിൽ മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.