മെൽബൺ ഷോപ്പിംഗ് സെന്ററിന് പുറത്ത് നടന്ന വെടിവയ്പ്പിൽ ഒരാൾ അറസ്റ്റിൽ

വെടിവെയ്പ്പിൽ മെഡോ ഹൈറ്റ്സിൽ നിന്നുള്ള 22 വയസ്സുള്ള ആളെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
പാസ്കോ വെയ്ൽ റോഡിലെ ബ്രോഡ്‌മെഡോസ് സെൻട്രലിലേക്ക് പോലീസ് എത്തി.
പാസ്കോ വെയ്ൽ റോഡിലെ ബ്രോഡ്‌മെഡോസ് സെൻട്രലിലേക്ക് പോലീസ് എത്തി. Photo: 9 news
Published on

മെൽബണിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്ത് നടന്ന വെടിവയ്പ്പിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ പാസ്കോ വെയ്ൽ റോഡിലെ ബ്രോഡ്മെഡോസ് സെൻട്രലിൽ അപരിചിതനായ ഒരാൾ വെടിയുതിർത്തതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗ്ലെൻറോയിയിൽ നിന്നുള്ള 31 വയസ്സുള്ള ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തു. അയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്, പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം മെഡോ ഹൈറ്റ്സിൽ നിന്നുള്ള 22 വയസ്സുള്ള ആളെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au