മെൽബണിലെ സിനഗോഗിൽ തീ വെച്ച ആളെ പോലിസ് തിരയുന്നു

Representative photo
Representative photo
Published on

മെൽബണിലെ ഒരു സിനഗോഗിൽ വെള്ളിയാഴ്ച വൈകിട്ടോടെ, ആരാധകർ ഉള്ള സമയത്ത് മനഃപൂർവ്വം തീയിട്ടതായി സംശയിക്കുന്ന ഒരാളെ തിരയുകയാണെന്ന് ഓസ്‌ട്രേലിയൻ പോലീസ് പറഞ്ഞു. വിക്ടോറിയ സംസ്ഥാന തലസ്ഥാനത്തിന്റെ കിഴക്കുള്ള സിനഗോഗിൽ വെള്ളിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രവേശന കവാടത്തിലെ തീ അണച്ചതിനാൽ ആർക്കും പരിക്കില്ലെന്നും സംഭവസമയത്ത് സിനഗോഗിനുള്ളിൽ ഏകദേശം 20 പേർ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അകത്തുള്ളവർ ഷബ്ബത്ത് അത്താഴത്തിന് ഇരിക്കുമ്പോഴാണ് തീവയ്പ്പ് നടന്നതെന്നും ഈ സംഭവങ്ങൾ നമ്മുടെ സമൂഹത്തിന് എതിരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് ഓസ്‌ട്രേലിയയിലെ ജൂതന്മാരുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയൻ ജൂറിയുടെ സഹ-സിഇഒ അലക്‌സ് റൈവ്‌ചിൻ ഒരു പ്രസ്താവനയിൽ വിശദമാക്കി.

Metro Australia
maustralia.com.au