ACF ൻ്റെ ചീഫ് എക്‌സിക്യൂട്ടീവാവാൻ ആദം ബാൻഡ്

2010 മുതൽ എസിഎഫ് ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുന്ന കെല്ലി ഒ'ഷാൻസിയുടെ പിൻഗാമിയായാണ് ആദം ബാൻഡ് ചുമതലയേൽക്കുന്നത്.
ആദം ബാൻഡ്
ആദം ബാൻഡ്
Published on

ഓസ്‌ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ്റെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവായി മുൻ ഗ്രീൻസ് നേതാവ് ആദം ബാൻഡിനെ നിയമിച്ചു. 2010 മുതൽ എസിഎഫ് ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുന്ന കെല്ലി ഒ'ഷാൻസിയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2020 മുതൽ ഗ്രീൻസിനെ നയിച്ചതിന് ശേഷം ഫെഡറൽ രാഷ്ട്രീയത്തിൽ നിന്ന് അടുത്തിടെ പടിയിറങ്ങിയ ബാൻഡിൻ്റെ പ്രവർത്തി പരിചയം സംഘടനയ്ക്ക് മുതൽകൂട്ടാകും. “പൊതു ചർച്ചകൾ നയിക്കാനും ദേശീയ നയത്തെ സ്വാധീനിക്കാനുമുള്ള ആദം ബാൻഡിൻ്റെ കഴിവ് തെളിയിക്കപ്പെട്ടതാണ്. കാലാവസ്ഥാ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, എല്ലാ ഓസ്‌ട്രേലിയക്കാർക്കും സുസ്ഥിരമായ ഭാവി എന്നിവയ്‌ക്കായി ഞങ്ങൾ പ്രചാരണം തുടരുമ്പോൾ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമാകും.” എന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ആദം ബാൻഡ് പറഞ്ഞു. “ഓസ്‌ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ഏകദേശം 60 വർഷമായി ഓസ്‌ട്രേലിയയുടെ പരിസ്ഥിതി സംരക്ഷണത്തിൽ മുൻപന്തിയിലാണ്. നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതമായ കാലാവസ്ഥാ ഭാവി കെട്ടിപ്പടുക്കുന്നതിനുമായി സമൂഹങ്ങളെയും ബിസിനസുകളെയും സർക്കാരുകളെയും ഒന്നിപ്പിച്ചുകൊണ്ട് ഈ പ്രവർത്തനം തുടരുന്നതിൽ ഞാൻ ആവേശഭരിതനാണ്.” എന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au