ചൈനീസ് ഹാക്കർമാർ ഓസ്ട്രേലിയൻ നെറ്റ്വർക്കുകൾ പരിശോധിക്കുന്നതായി മുന്നറിയിപ്പ് ‌

ബർഗസിന്റെ പ്രസ്താവന തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
Mike Burgess
ഓസ്ട്രേലിയൻ ചാര ഏജൻസി മേധാവി മൈക്ക് ബർജസ്ABC News
Published on

ചൈനീസ് ഹാക്കർമാർ ഓസ്ട്രേലിയൻ നെറ്റ്വർക്കുകൾ പരിശോധിക്കുന്നതായി ഓസ്ട്രേലിയൻ ചാര ഏജൻസി മേധാവി മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയയുടെ ചാര ഏജൻസിയായ Australian Security Intelligence Organisation (ASIO)യുടെ ഡയറക്ടർ ജനറൽ മൈക്ക് ബർജസ് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ രാജ്യത്തിന്റെ സമ്പർക്ക സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ‌ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി ആരോപിച്ചു.

അമേരിക്കയാണ് ഹാക്കര്‌മാരുടെ പ്രധാന ലക്ഷ്യം, പക്ഷേ ചൈനീസ് സ്റ്റേറ്റ്-ലിങ്ക് ചെയ്ത ഹാക്കർമാരുടെ പ്രവർത്തനപരിധി ഇപ്പോൾ ഓസ്ട്രേലിയയിലേക്കും വ്യാപിച്ചതായി മെൽബണിൽ ബുധനാഴ്ച നടന്ന ധനകാര്യ നിയന്ത്രണ സമ്മേളനത്തിൽ ബർജസ് പറഞ്ഞു. വോൾട്ട് ടൈഫൂൺ എന്ന ഹാക്കർ സംഘം ഓസ്ട്രേലിയയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ പരിശോധിക്കുന്നു. ഇവർ അമേരിക്കൻ പ്രധാന വ്യവസായ ശൃംഖലകളിൽ കയറി സാബോട്ടാജ് ചെയ്യാനുള്ള നിലപാട് സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരു ചൈനീസ് സ്റ്റേറ്റ്-സ്പോൺസേഡ് സംഘം സാള്‍ട്ട് ടൈഫൂൺ ഓസ്ട്രേലിയയിലെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളെ ലക്ഷ്യമിട്ട് ചാരവൃത്തി ആവശ്യങ്ങൾക്കായി യുഎസ് നെറ്റ്വർക്കുകളിലും കയറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read
ബ്ലാക്ക് ഫ്രൈഡേ സെയിൽസിന് ഒരുങ്ങി ഓസ്ട്രേലിയ , പ്രതീക്ഷിക്കുന്നത് റെക്കോര്‍ഡ് കച്ചവടം
Mike Burgess

2024ൽ തന്നെ ഓസ്ട്രേലിയയും സഖ്യ രാജ്യങ്ങളുമടങ്ങിയ ഇന്റലിജൻസ് ഏജൻസികൾ Volt Typhoon വർഷങ്ങളായി ചില പ്രധാന വ്യവസായ നെറ്റ്വർക്കുകൾക്കുള്ളിൽ പ്രവർത്തിച്ചുവരുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് സർക്കാർ ഇത്തരം സൈബർ ചാരവൃത്തി പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് സ്ഥിരമായി നിഷേധിച്ചുവരുന്നു.

അതേസമയം, ഓസ്ട്രേലിയൻ ഉദ്യോഗസ്ഥൻ ചൈനയെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ഉദ്ദേശ്യപൂർവ്വം സംഘർഷം വളർത്തുകയും ചെയ്തിട്ടുണ്ടെന്ന് , ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാക്കുൻ പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au