

മെൽബൺ: ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി കണക്ക്. വ്യാഴാഴ്ച പുറത്തുവന്ന ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം,സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഇത് 4.3 ശതമാനമായിരുന്നു ഓഗസ്റ്റിലെ കണക്ക് 4.2 ശതമാനമായിരുന്നു. കഴിഞ്ഞ മാസം ജോലി അന്വേഷിച്ചവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
2021 നവംബറിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സീസണൽ ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്കാണിത്തെന്ന് എബിഎസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് മേധാവി ഷോൺ ക്രിക്ക് പറഞ്ഞു. സെപ്റ്റംബറിൽ 34,000 പേർ കൂടി തൊഴിൽരഹിതരായി. അതേ കാലയളവിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഈ കണക്കുകൾ നവംബർ 4-ന് നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായാണ് വന്നിരിക്കുന്നത്. തൊഴിൽ വളർച്ചയുടെ മന്ദഗതിയും വിലക്കയറ്റത്തിന്റെ വർധനയും കാരണം, വിദഗ്ധർ ഇപ്പോൾ പലിശനിരക്കിൽ കുറവ് വരുത്താനുള്ള സാധ്യതകൾ വിലയിരുത്തുകയാണ്.