

ഹൊബാർട്ട്: ഔദ്യോഗിക പ്രതികരണം ടാസ്മാനിയ അവസാനിപ്പിക്കുന്നു. ഉന്മൂലനം അസാധ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉരുളക്കിഴങ്ങ് വൈറസ് ബാധയെ തുടച്ചുനീക്കാൻ കഴിയില്ലെന്ന് അധികൃതർ തീരുമാനിച്ചതിനെത്തുടർന്ന്, ടാസ്മാനിയയുടെ ഔദ്യോഗിക പ്രതികരണം അവസാനിക്കുന്നു. ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയില്‍ ശേഖരിച്ച ഉരുളക്കിഴങ്ങുകളില്‍ ആദ്യമായി കണ്ടെത്തിയ പൊട്ടാറ്റോ മോപ്-ടോപ്പ് വൈറസ് (PMTV) പിന്നീട് സംസ്ഥാനത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലേക്കും വ്യാപിച്ചു.
സെപ്റ്റംബര്‍ 19-ന് ദേശീയ മാനേജ്‌മെന്റ് ഗ്രൂപ്പ് ഈ വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് പ്രഖ്യാപിച്ചു.
“ലോകത്ത് ഇതുവരെ എവിടെയും പിഎംടിവിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബയോസെക്യൂരിറ്റി ടാസ്മാനിയ അറിയിച്ചു.
മുന്‍പ് വൈറസ് ബാധയുണ്ടായിരുന്ന എല്ലാ കൃഷിയിടങ്ങളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
വൈറസിന്റെ വ്യാപനകാരണമാകുന്ന പൗഡറി സ്‌കാബ് രോഗാണുവിന്റെ വ്യാപക സാന്നിധ്യവും മണ്ണിൽ ദീർഘകാലം വൈറസ് നിലനിൽക്കുന്ന ശേഷിയുമാണ് നിര്‍മാര്‍ജ്ജനം അസാധ്യമാക്കുന്ന പ്രധാന വെല്ലുവിളികള്‍. ദീർഘകാല വൈറസ് മാനേജ്മെന്റിനായി ടാസ്മാനിയൻ കാർഷിക ഇൻസ്റ്റിറ്റ്യൂട്ടിന് 2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ഗവേഷണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.