ഫ്രാങ്ക്ലിൻ നദിയിൽ റാഫിൾ മറിഞ്ഞ് സ്ത്രീ മരിച്ചു

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൊറസ്‌കേഡ്‌സിനടുത്തുള്ള റാപ്പിഡിൽ റാഫിൾ മറിഞ്ഞ് സ്ത്രീ കുടുങ്ങുകയായിരുന്നു. സഹപ്രവർത്തകർ സംഭവസ്ഥലത്ത് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റാഫിൾ മറിഞ്ഞ് സ്ത്രീ മരിച്ചു
10 ദിവസത്തെ യാത്രയുടെ അഞ്ചാം ദിവസമാണ് റാഫിൾ മറിഞ്ഞത് Image / File
Published on

ഫ്രാങ്ക്ലിൻ നദിയിൽ റാഫിൾ മറിഞ്ഞ് 49 വയസ്സുള്ള തെക്കൻ ടാസ്മാനിയൻ സ്ത്രീ മുങ്ങിമരിച്ചു. 10 ദിവസത്തെ യാത്രയുടെ അഞ്ചാം ദിവസമാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൊറസ്‌കേഡ്‌സിനടുത്തുള്ള റാപ്പിഡിൽ റാഫിൾ മറിഞ്ഞ് സ്ത്രീ കുടുങ്ങുകയായിരുന്നു. സഹപ്രവർത്തകർ സംഭവസ്ഥലത്ത് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ടാസ്മാനിയ പോലീസ് സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു. 11 പേരടങ്ങുന്ന സംഘത്തിൽ മരിച്ച സ്ത്രീയുടെ പങ്കാളിയും ഉണ്ടായിരുന്നു.

Also Read
ഇരുപത് വർഷങ്ങൾക്കുശേഷം പെർത്തിന് വീണ്ടും ഐമാക്സ് സ്‌ക്രീൻ!
റാഫിൾ മറിഞ്ഞ് സ്ത്രീ മരിച്ചു

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രക്ഷാ ഹെലികോപ്റ്ററുകൾ വിന്യസിച്ചെങ്കിലും മോശം കാലാവസ്ഥയും പരിമിതമായ ദൃശ്യപരതയും കാരണം രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ക്യാമ്പ്സൈറ്റിൽ നിന്ന് ബാക്കിയുള്ള അം​ഗങ്ങളെ സ്ട്രഹാനിലേക്ക് ഹെലിക്കോപ്റ്റർ വഴി കൊണ്ടുപോയി. മറ്റാർക്കും ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടില്ല.

Related Stories

No stories found.
Metro Australia
maustralia.com.au