ടാസ്മാനിയ സർവകലാശാല 21.4 മില്യൺ ഡോളർ തിരിച്ചടയ്ക്കും: 10,000ത്തിലധികം ജീവനക്കാർക്ക് ശമ്പളക്കുടിശിക

കുടിശ്ശികയുടെ ഭൂരിഭാഗവും ടാസ്മാനിയ സർവകലാശാല ഇതിനകം നൽകിയിട്ടുണ്ടെന്നും ബാക്കി പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.
University of Tasmania
ടാസ്മാനിയ സർവകലാശാലABC News: Luke Bowden
Published on

ഒരു ദശാബ്ദത്തിലേറെയായി ശമ്പളം കുറഞ്ഞ 10,000-ത്തിലധികം തൊഴിലാളികൾക്ക് ബാക്ക് പേ നൽകാൻ ടാസ്മാനിയ സർവകലാശാല സമ്മതിച്ചു. ഫെയർ വർക് ഓംബുഡ്സ്മാനുമായി സർവകലാശാല ഒപ്പുവെച്ച എന്ഫോഴ്‌സബിൾ അണ്ടർടേക്കിംഗ് പ്രകാരം പലിശയും സൂപ്പറാന്യൂവേഷനും ഉൾപ്പെടെ മൊത്തം തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്തു.

ഹോബാർട്ട്, ലോൺസെസ്റ്റൺ, ബർണി, സിഡ്നി ക്യാംപസുകളിലെ കാഷ്വൽ പ്രൊഫഷണൽ, അക്കാദമിക് സ്റ്റാഫുകൾക്കാണ് . 2014 മാർച്ച് മുതൽ നിന്നും 2025 ജൂലൈ വരെയുള്ള കാലയളവിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വന്നത്, മിനിമം മൂന്ന് മണിക്കൂർ ഷിഫ്റ്റ്, പെനാൽറ്റി റേറ്റുകൾ, ഓവർടൈം, ലീവ് അലവൻസുകൾ എന്നിവയിൽ വീഴ്ച വന്നു. ഫെയർ വർക്ക് ഓംബുഡ്‌സ്മാൻ പറയുന്നതനുസരിച്ച്, മോശം ഭരണനിർവ്വഹണവും ശമ്പള വ്യവസ്ഥയിലെ പരാജയങ്ങളുമാണ് പ്രശ്‌നത്തിന്റെ കാതലായ ഭാഗം. കാഷ്വൽ ജീവനക്കാരുടെ ജോലി സമയത്തിന്റെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ സർവകലാശാല നിയമം ലംഘിച്ചു.

Also Read
ഗാർഹിക പീഡന അന്വേഷണത്തിന് സൗത്ത് ഓസ്‌ട്രേലിയ 674 മില്യൺ ഡോളർ പ്രഖ്യാപിച്ചു
University of Tasmania

2020-ൽ ഫെയർ വർക്ക് ഓംബുഡ്‌സ്മാൻ എല്ലാ ഓസ്‌ട്രേലിയൻ സർവകലാശാലകൾക്കും ജോലിസ്ഥല നിയമങ്ങൾ പാലിക്കുന്നത് അവലോകനം ചെയ്യാൻ ആവശ്യപ്പെട്ട് കത്തെഴുതിയതിനെത്തുടർന്നാണ് യുടിഎഎസ് പ്രശ്‌നം വെളിപ്പെടുത്തിയത്. സ്വയം അന്വേഷണം നടത്തിയ സർവകലാശാല 2021ൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഒംബുഡ്സ്മാൻ അന്ന ബൂത്ത് സർവകലാശാലയുടെ സഹകരണത്തെ പ്രശംസിച്ചു.

കുടിശ്ശികയുടെ ഭൂരിഭാഗവും ടാസ്മാനിയ സർവകലാശാല ഇതിനകം നൽകിയിട്ടുണ്ടെന്നും ബാക്കി പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.

2022 മുതൽ 11-ാമത്തെ ഓസ്‌ട്രേലിയൻ സർവകലാശാലയാണ് ഇത്തരമൊരു കരാറിൽ ഒപ്പുവെക്കുന്നത്. മോണാഷ്, സിഡ്നി, മെൽബൺ, UTS ഉൾപ്പെടെയുള്ള സർവകലാശാലകളും മുൻപ് ഇത്തരം നടപടികൾ ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au