

ഹൊബാർട്ട്: ടാസ്മാനിയയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ കളിക്കാനായി ഉഫയോഗിച്ചിരുന്ന കളേർഡ് സാൻഡിൽ ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടാസ്മാനിയൻ പബ്ലിക് സ്കൂളുകൾ അപകടസാധ്യതാ വിലയിരുത്തലിന് വിധേയമായി. അതേസമയം, നിരവധി സ്വകാര്യ സ്കൂളുകളും ഇവിടുത്തെ കത്തോലിക്കാ സ്കൂളുകളും മുന്‍കരുതലായി അടച്ചിട്ടിരിക്കുകയാണ്.
ചില സാമ്പിളുകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ട്രെമോലൈറ്റ് ആസ്ബറ്റോസ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ നിരവധി നിറമുള്ള മണൽ ബ്രാൻഡുകൾ തിരിച്ചുവിളിച്ചു. വിലയിരുത്തലുകൾ നടത്തുന്നതിനിടെ ദി ഫ്രണ്ട്‌സ് സ്‌കൂൾ, ദി ഹച്ചിൻസ് സ്‌കൂൾ, സെന്റ് മൈക്കിൾസ് കൊളീജിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ സ്‌കൂളുകൾ ചൊവ്വാഴ്ച അടച്ചു
ന്യൂ ടൗണിലെ സേക്രഡ് ഹാർട്ട് കോളേജ്, കിംഗ്സ്റ്റണിലെ സെന്റ് അലോഷ്യസ് കാത്തലിക് കോളേജ്, ബെല്ലെറിവിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് സ്‌കൂൾ എന്നിവയുൾപ്പെടെ നിരവധി കത്തോലിക്കാ സ്‌കൂളുകളും അടച്ചുപൂട്ടി. , ഫെഡറൽ ആരോഗ്യ നിർദേശങ്ങൾ പ്രകാരം അപകടസാധ്യത കുറഞ്ഞതാണെങ്കിലും സർക്കാർ സജ്ജമായ നടപടി സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി ജോ പാൽമർ പറഞ്ഞു. സ്കൂളുകളിൽ മണൽ കണ്ടെത്തുകയാണെങ്കിൽ പ്രദേശം ഐസൊലേറ്റ് ചെയ്യണമെന്ന് പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്.