തിരിച്ചടി ഭയന്ന് ടാസ്മാനിയ; ഗ്രേഹൗണ്ട് റെയ്‌സിംഗ് നിരോധന ബിൽ മാറ്റിവെച്ചു

ഈ ബിൽ പാസായാൽ ഗ്രേഹൗണ്ട് റെയ്‌സിംഗ് നിരോധിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ സംസ്ഥാനമായി ടാസ്മാനിയ മാറും.
Greyhound Racing
ഗ്രേഹൗണ്ട് റെയ്‌സിംഗ് നിരോധന ബിൽ മാറ്റിവെച്ചുGreyhound Racing |Animals Australia
Published on

ഹോബാർട്ട്: ഗ്രേഹൗണ്ട് റെയ്‌സിംഗ് നിരോധിക്കാനുള്ള നിർണ്ണായക ബിൽ നിയമനിർമ്മാണ സഭയുടെ ഉപരിസഭയിൽ അവതരിപ്പിക്കുന്നത് ടാസ്മാനിയൻ സർക്കാർ നീട്ടിവെച്ചു. ബില്ലിനെ പിന്തുണയ്ക്കാൻ ആവശ്യമായ അംഗബലം നിലവിൽ സഭയിൽ ഇല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നീക്കം. സ്വതന്ത്ര അംഗങ്ങളിൽ പലരും ബില്ലിനെതിരെ നിലപാട് എടുത്തതോടെ പരാജയം ഉറപ്പായ സാഹചര്യത്തിലാണ് ചർച്ച മെയ് മാസത്തിലേക്ക് മാറ്റിയത്. ബിൽ അവതരിപ്പിക്കുമെന്ന് കരുതി സഭയിലെത്തിയ അംഗങ്ങളെ മുൻകൂട്ടി അറിയിക്കാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

2029 ജൂൺ 30-ഓടെ ഗ്രേഹൗണ്ട് റെയ്‌സിംഗ് വ്യവസായം പൂർണ്ണമായും നിർത്തലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റേസിംഗിനായി നായ്ക്കളെ പ്രജനനം ചെയ്യുന്നത് ഉടൻ നിരോധിക്കാനും ആരോഗ്യവാനായ നായ്ക്കളെ ദയാവധത്തിന് ഇരയാക്കുന്നത് തടയാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ഡിസംബറിൽ ലോവർ ഹൗസിൽ പാസായ ബില്ലിൽ, വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് 4.8 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബിൽ പാസായാൽ ഗ്രേഹൗണ്ട് റെയ്‌സിംഗ് നിരോധിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ സംസ്ഥാനമായി ടാസ്മാനിയ മാറും.

വ്യവസായവുമായി ബന്ധപ്പെട്ടവരുമായി മതിയായ ചർച്ചകൾ നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്ന് ഒരു വിഭാഗം സ്വതന്ത്ര അംഗങ്ങൾ ആരോപിക്കുന്നു. കൂടാതെ, വ്യവസായം നിർത്തലാക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം, നായ്ക്കളുടെ ക്ഷേമം തുടങ്ങിയ കാര്യങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ഉപരിസഭാ തിരഞ്ഞെടുപ്പുകൾ സഭയുടെ ഘടനയിൽ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ, അതിനുശേഷം ബിൽ വീണ്ടും അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

Related Stories

No stories found.
Metro Australia
maustralia.com.au