ടാസ്മാനിയയിൽ ആംബുലൻസ് സമരം ശക്തമാകുന്നു; സർക്കാർ വാഗ്ദാനം തള്ളി ജീവനക്കാർ

പാരാമെഡിക്കൽ ജീവനക്കാരും കമ്മ്യൂണിക്കേഷൻ വിഭാഗവും ഓവർടൈം ജോലികൾ ബഹിഷ്കരിച്ചുകൊണ്ടുള്ള പ്രതിഷേധം ആരംഭിക്കും.
ടാസ്മാനിയയിൽ ആംബുലൻസ് സമരം ശക്തമാകുന്നു
ടാസ്മാനിയയിൽ ആംബുലൻസ് സമരം ശക്തമാകുന്നു
Published on

ഹോബാർട്ട്: ടാസ്മാനിയൻ സർക്കാരിന്റെ ഏറ്റവും പുതിയ ശമ്പള പരിഷ്കരണ വാഗ്ദാനം ആംബുലൻസ് ജീവനക്കാർ തള്ളി. ഇതോടെ വരും ആഴ്ചകളിൽ സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) പ്രഖ്യാപിച്ചു. പാരാമെഡിക്കൽ ജീവനക്കാരും കമ്മ്യൂണിക്കേഷൻ വിഭാഗവും ഓവർടൈം ജോലികൾ ബഹിഷ്കരിച്ചുകൊണ്ടുള്ള പ്രതിഷേധം ആരംഭിക്കും.

കഴിഞ്ഞ 10 മാസമായി നടന്ന ഇരുപതിലധികം ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. തകർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ സംവിധാനത്തെ താങ്ങിനിർത്താൻ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ തൃപ്തിപ്പെടുത്താൻ സർക്കാരിന്റെ വാഗ്ദാനത്തിന് കഴിഞ്ഞില്ലെന്ന് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി റോബി മൂർ പറഞ്ഞു. പ്രധാനപ്പെട്ട പല ആവശ്യങ്ങളിലും ഉറപ്പായ തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ജീവനക്കാരുടെ തീരുമാനത്തിൽ നിരാശയുണ്ടെന്നും ചർച്ചകൾ തുടരാൻ തങ്ങൾ തയ്യാറാണെന്നും ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ പറഞ്ഞു. മറ്റ് ആരോഗ്യ പ്രവർത്തകരുമായി ധാരണയിലെത്തിയത് പോലെ ആംബുലൻസ് ജീവനക്കാരുമായും ഉടൻ കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ചർച്ചകളുടെ മെല്ലെപ്പോക്കിൽ ജീവനക്കാർ അങ്ങേയറ്റം അസ്വസ്ഥരാണെന്നും സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നുമാണ് യൂണിയന്റെ നിലപാട്.

Related Stories

No stories found.
Metro Australia
maustralia.com.au