ടാസ്മാനിയൻ പബ്ലിക് സ്കൂളുകൾ വെള്ളിയാഴ്ച അടച്ചിടും

ടാസ്മാനിയൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ അവസാന ദിവസം ഡിസംബർ 18 ആണ്.
school
ടാസ്മാനിയൻ സ്കൂളുകൾ വെള്ളിയാഴ്ച അടച്ചിടുംFeliphe Schiarolli/ Unsplash
Published on

അധ്യാപകരുടെ പണിമുടക്കിനെത്തുടർന്ന് ടാസ്മാനിയൻ പബ്ലിക് സ്കൂളുകൾ വെള്ളിയാഴ്ച രാവിലെ അടച്ചിടും.രണ്ട് മാസത്തിനുള്ളില്‌ ഇത് രണ്ടാം തവണയാണ് അധ്യാപകർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതിനാൽ രക്ഷിതാക്കൾ കുട്ടികൾക്കായി മറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓസ്‌ട്രേലിയൻ എജുക്കേഷൻ യൂണിയൻ (AEU) ഡിസംബർ 12-ന് സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്‌കൂളുകളും പൂർണ്ണമായോ ഭാഗികമായോ അടച്ചിടപ്പെടും.

സംസ്ഥാന സർക്കാരുമായി നടത്തുന്ന എന്റർപ്രൈസ് കരാർ ചർച്ചകൾ നീണ്ടുനിൽക്കുകയും പുരോഗതി ഇല്ലാതിരിക്കുകയും ചെയ്യുന്നതായാണ് സംഘടനയുടെ ആരോപണം. വേനൽ അവധിക്കാലത്ത് ശമ്പള വർദ്ധനവില്ലാതെ സപ്പോർട്ട് സ്റ്റാഫ് വീണ്ടും ഒരു ക്രിസ്മസ് കൂടി നേരിടുന്നുവെന്നും അതോടൊപ്പം നിരവധി ആഴ്ചകൾ ശമ്പളമില്ലാത്ത അവധിയാണെന്നും അതിൽ പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ജോ പാമർ പറഞ്ഞു. ടാസ്മാനിയൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ അവസാന ദിവസം ഡിസംബർ 18 ആണ്.

Related Stories

No stories found.
Metro Australia
maustralia.com.au