അപകടങ്ങൾ തുടർക്കഥ; കെംപ്‌ടണിൽ മിഡ്‌ലാൻഡ് ഹൈവേയിലെ വേഗപരിധി 90 കിലോമീറ്ററായി കുറയ്ക്കുന്നു

അടുത്ത ആഴ്ചയോടെ പുതിയ വേഗപരിധി ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതോടെ പുതിയ നിയമം നിലവിൽ വരും.
Tasmania
ടാസ്മാനിയ പോലീസ് PC: Pulse Tasmania
Published on

ഹോബാർട്ട്: നിരന്തര അപകടങ്ങൾ ഒഴിവാക്കുന്നതിനായി ടാസ്മാനിയയിലെ പ്രധാന പാതയായ മിഡ്‌ലാൻഡ് ഹൈവേയിൽ വേഗപരിധി കുറയ്ക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ അനുമതി. കെംപ്‌ടണിലെ പ്രശസ്തമായ 'മൂഡ് ഫുഡ്' (Mood Food) സർവീസ് സ്റ്റേഷന് സമീപമുള്ള 630 മീറ്റർ ഭാഗത്തെ വേഗപരിധിയാണ് മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കുന്നത്.

പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങളെയും ബിൽഡിംഗ് ടാസ്മാനിയ (Building Tasmania) നടത്തിയ വിശദമായ റോഡ് സുരക്ഷാ പഠനത്തെയും തുടർന്നാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ഭാഗത്ത് മാത്രം 11 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സർവീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിലൂടെയും പുറത്തേക്കും വാഹനങ്ങൾ തിരിയുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനും, ഡ്രൈവർമാർക്ക് ആവശ്യത്തിന് പ്രതികരണ സമയം (Reaction Time) നൽകാനുമാണ് വേഗത കുറയ്ക്കുന്നത്. അടുത്ത ആഴ്ചയോടെ പുതിയ വേഗപരിധി ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതോടെ പുതിയ നിയമം നിലവിൽ വരും.

Metro Australia
maustralia.com.au