ക്രിസ്മസ് ദിനത്തിൽ ടാസ്മാനിയയിലുടനീളം സൗജന്യ യാത്ര ഒരുക്കി മെട്രോ ടാസ്മാനിയ

ഹോബാർട്ട്, ലോൺസസ്റ്റൺ, ബർണി എന്നീ നഗരങ്ങളിലുളള മുഴുവൻ നെറ്റ്‌വർക്കിലും യാത്രക്കാർക്ക് നിരക്ക് നൽകാതെ യാത്ര ചെയ്യാം.
Metro Tasmania
Metro TasmaniaPulse Tasmania
Published on

ഹൊബാർട്ട്: ക്രിസ്മസ് ദിനത്തിൽ ടാസ്മാനിയയിലുടനീളം മെട്രോ ബസ് സർവീസുകൾ സൗജന്യമാകുമെന്ന് മെട്രോ ടാസ്മാനിയ അറിയിച്ചു. ഹോബാർട്ട്, ലോൺസസ്റ്റൺ, ബർണി എന്നീ നഗരങ്ങളിലുളള മുഴുവൻ നെറ്റ്‌വർക്കിലും യാത്രക്കാർക്ക് നിരക്ക് നൽകാതെ യാത്ര ചെയ്യാം.

ഉത്സവകാലത്ത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ ഗതാഗതച്ചെലവിന്റെ ആശങ്കകളില്ലാതെ യാത്ര ചെയ്യാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ഡിസംബർ 25 വ്യാഴാഴ്ച സർവീസുകൾ ഞായർ/പൊതു അവധി ദിവസ ഷെഡ്യൂൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക, ദിവസം മുഴുവൻ എല്ലാ യാത്രകളും സൗജന്യമായിരിക്കും.

ക്രിസ്മസ് പലർക്കും “തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സമയമാണ്” എന്ന് മെട്രോയുടെ ആക്ടിംഗ് സിഇഒ ലോറി ഹാൻസൻ പറഞ്ഞു.

“ആളുകൾ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ യാത്ര ചെയ്യാൻ എളുപ്പമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സൗജന്യ യാത്ര ഒരുക്കുന്നതിലൂടെ, പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനോ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനോ യാത്ര ചെയ്യുന്നവർക്ക് ഒരു ആശങ്ക കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Also Read
പൊതു​ഗതാ​ഗത നിരക്ക് വർദ്ധിപ്പിക്കുന്നു; അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ
Metro Tasmania

ഹോബാർട്ട്, ലോൺസസ്റ്റൺ, ബർണി എന്നിവിടങ്ങളിലെ മെട്രോയുടെ മുഴുവൻ സർവീസ് ശൃംഖലയിലും ഈ സൗജന്യ യാത്ര ലഭ്യമായിരിക്കും.

“ക്രിസ്മസ് ദിനത്തിലും ടാസ്മാനിയയെ മുന്നോട്ട് നീക്കുന്നത് നമ്മുടെ ഡ്രൈവർമാരും ഓപ്പറേഷണൽ സ്റ്റാഫുമാണ്. അവരുടെ സമർപ്പണമാണ് ഉത്സവകാലത്തുടനീളം സമൂഹത്തെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയുന്നത്,” ഹാൻസൻ കൂട്ടിച്ചേർത്തു.

യാത്രയ്ക്കുമുമ്പ് ടൈംടേബിളുകൾ പരിശോധിച്ച് മുൻകൂട്ടി പദ്ധതിയിടാൻ യാത്രക്കാരോട് മെട്രോ അഭ്യർത്ഥിച്ചിട്ടുണ്ട്. മെട്രോ ട്രിപ്പ് പ്ലാനർ വെബ്സൈറ്റ് വഴിയോ മെട്രോ ടാസ് ആപ്പിലൂടെയോ വിവരങ്ങൾ ലഭ്യമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au