ലോൺസെസ്റ്റൺ കൗൺസിൽ നാല് പ്രവൃത്തിദിന പദ്ധതിയിൽ നിന്ന് പിന്മാറി; പൊതുജന പ്രതിഷേധത്തെത്തുടർന്ന് നടപടി

ശമ്പളം കുറയ്ക്കാതെ തന്നെ പ്രവൃത്തി സമയം ആഴ്ചയിൽ 38 മണിക്കൂറിൽ നിന്ന് 30.4 മണിക്കൂറായി ചുരുക്കാനായിരുന്നു കൗൺസിലിന്റെ തീരുമാനം.

ലോൺസെസ്റ്റൺ കൗൺസിൽ നാല് പ്രവൃത്തിദിന പദ്ധതിയിൽ നിന്ന് പിന്മാറി; പൊതുജന പ്രതിഷേധത്തെത്തുടർന്ന് നടപടി
Beniah Colbourn/ unsplash
Published on

ലോൺസെസ്റ്റൺ സിറ്റി കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന നാല് പ്രവൃത്തിദിന പദ്ധതി കനത്ത പൊതുജന പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു. ശമ്പളം കുറയ്ക്കാതെ തന്നെ പ്രവൃത്തി സമയം ആഴ്ചയിൽ 38 മണിക്കൂറിൽ നിന്ന് 30.4 മണിക്കൂറായി ചുരുക്കാനായിരുന്നു കൗൺസിലിന്റെ തീരുമാനം. എന്നാൽ, ഈ നിർദ്ദേശത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുകയും കൗൺസിൽ ജീവനക്കാർക്ക് നേരെ കടുത്ത അധിക്ഷേപങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൗൺസിൽ സി.ഇ.ഒ സാം ജോൺസൺ പദ്ധതി പിൻവലിക്കുന്നതായി അറിയിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്കും കമ്മ്യൂണിറ്റിയുടെ വിശ്വാസം നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read
എൻ.ഡി.ഐ.എസ് ഫണ്ട് തട്ടിപ്പ്: ഡാർവിനിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലോൺസെസ്റ്റൺ കൗൺസിൽ നാല് പ്രവൃത്തിദിന പദ്ധതിയിൽ നിന്ന് പിന്മാറി; പൊതുജന പ്രതിഷേധത്തെത്തുടർന്ന് നടപടി

പദ്ധതി ഉപേക്ഷിച്ചെങ്കിലും ജീവനക്കാർക്കായി പരിഷ്കരിച്ച പുതിയ കരാർ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയിൽ 38 മണിക്കൂർ എന്നത് നാല് ദിവസത്തിനുള്ളിൽ ജോലി ചെയ്തു തീർക്കാനുള്ള (Compressed hours) ഓപ്ഷൻ ജീവനക്കാർക്ക് ലഭിക്കും. കൂടാതെ 2026-ൽ അഞ്ച് ശതമാനം ശമ്പള വർദ്ധനവും അടുത്ത വർഷങ്ങളിൽ നാല് ശതമാനം വീതം വർദ്ധനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പുതിയ കരാറിൽ ജീവനക്കാരുടെ വോട്ടെടുപ്പ് വരും ആഴ്ചകളിൽ നടക്കും. പൂർണ്ണ ശമ്പളത്തോടെയുള്ള നാല് പ്രവൃത്തിദിന പദ്ധതി രണ്ട് വർഷത്തിന് ശേഷം കൂടുതൽ പഠനങ്ങൾക്കും തെളിവുകൾക്കും ശേഷം വീണ്ടും പരിഗണിച്ചേക്കും.

കൗൺസിലിന്റെ പിന്മാറ്റത്തെ ബിസിനസ്സ് സംഘടനകൾ സ്വാഗതം ചെയ്തു. ജീവനക്കാരുടെ പ്രവൃത്തി സമയം 20 ശതമാനം കുറയുന്നത് കൗൺസിലിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും ഇത് നിർമ്മാണ മേഖലയിലുള്ളവർക്കും സാധാരണക്കാർക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹൗസിംഗ് ഇൻഡസ്ട്രി അസോസിയേഷൻ (HIA) ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളം കുറയ്ക്കാതെ പ്രവൃത്തി സമയം കുറയ്ക്കുന്നത് ജീവനക്കാർക്ക് നൽകുന്ന 20 ശതമാനം ശമ്പള വർദ്ധനവിന് തുല്യമാണെന്നായിരുന്നു ടാസ്മാനിയൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വിമർശനം.

Related Stories

No stories found.
Metro Australia
maustralia.com.au