ഹോബാർട്ടിൽ വാടകയ്ക്ക് വീട് എടുക്കാൻ ഇപ്പോൾ $1 ലക്ഷം വാർഷിക വരുമാനം ആവശ്യം: ഡൊമെയ്ൻ റിപ്പോർട്ട്

രണ്ട് പേർ അടങ്ങിയ ഒരു ശരാശരി കുടുംബം ഇപ്പോൾ വരുമാനത്തിന്റെ 22.1% വാടകയ്‌ക്കായി ചിലവഴിക്കുന്നു. 2019-ൽ ഇത് 16.7% മാത്രമായിരുന്നു.
australia-home
സിഡ്നിയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ വാടക വിപണിSKINT/ Unsplash
Published on

ഹോബാർട്ടിൽ ഒരു സാധാരണ വാടകവീട് എടുക്കാൻ ഇപ്പോൾ ഒരു കുടുംബത്തിന് വർഷത്തിൽ ഒരു ലക്ഷം ഡോളരിന് (AUD 100,533) മുകളിൽ വരുമാനം ആവശ്യമാണെന്ന് റിപ്പോർട്ട്. ഡൊമെയ്ൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഹോബാർട്ടിലെ വാടകവീടുകൾക്ക് ആവശ്യമായ വരുമാനം പാൻഡമികിന് മുമ്പത്തെതിനെക്കാൾ വൻതോതിൽ ഉയർന്നതായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് പേർ അടങ്ങിയ ഒരു ശരാശരി കുടുംബം ഇപ്പോൾ വരുമാനത്തിന്റെ 22.1% വാടകയ്‌ക്കായി ചിലവഴിക്കുന്നു. 2019-ൽ ഇത് 16.7% മാത്രമായിരുന്നു.

ഹോബാർട്ട് ഇപ്പോഴും ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ തലസ്ഥാന നഗര വാടക വിപണികളിൽ ഒന്നാണെങ്കിലും, വാടകസമ്മർദ്ദം തുടർന്നും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Also Read
13 വർഷത്തിൽ ടാസ്‍മാനിയൻ സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിന് കുടുംബങ്ങൾ ചെലവാക്കുന്നത് $73,000–ൽ അധികം
australia-home

സിഡ്നിയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ വാടക വിപണി, അവിടെ ഒരു കുടുംബത്തിന് AUD 135,200 വരുമാനം ആവശ്യമാണ്.

ടസ്മാനിയയിൽ, ഏറ്റവും വിലകൂടിയ പ്രദേശങ്ങളുടെയും വിലകുറഞ്ഞ പ്രദേശങ്ങളുടെയും വ്യത്യാസം രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞതാണ്.

ബാറ്ററി പോയിന്റ്, സാൻഡി ബേ, ട്രാൻമിയർ എന്നിവിടങ്ങളിലാണ് ഉയർന്ന വാടക — ആഴ്ചയ്ക്ക് AUD 700, വാർഷിക വരുമാനം: AUD 121,333. വടക്കൻ ഉപനഗരങ്ങളിലെ ഹേർഡ്സ്മാൻസ് കോവ് ആണ് ഏറ്റവും വിലകുറഞ്ഞത് — ആഴ്ചയ്ക്ക് AUD 440, ആവശ്യമായ വാർഷിക വരുമാനം AUD 76,267.

അതേസമയം, യൂണിറ്റുകൾ വാടകയ്ക്ക് എടുക്കുന്നത് താരതമ്യേന വിലകുറവാണ് — ഹോബാർട്ടിൽ ഒരു യൂണിറ്റിന് ആവശ്യമായ വാർഷിക വരുമാനം AUD 84,933 മാത്രമാണ്, ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണിത്.

രാജ്യത്തെ മുഴുവൻ തലസ്ഥാന നഗരങ്ങളിലും ഒഴിവുള്ള വാടക വീടുകളുടെ നിരക്ക് 1.5%-ൽ താഴെയാണെന്നും അതുകൊണ്ട് വാടകചെലവ് ഉയരുന്നുണ്ടെന്നും ഡൊമെയ്ൻ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ലാഭകരമായ വാടകവീടുകൾ ഇപ്പോൾ ഹോബാർട്ടിന്റെ വടക്കൻ ഉപനഗരങ്ങളിലും ഡെർവെന്റ് വാലിയിലുമാണ് ലഭ്യമെന്ന് റിപ്പോർട്ട് പറയുന്നു — ആഴ്ചവാടക AUD 480-ൽ താഴെയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au