Hobart
ഹൊബാർട്ട് Tamara Thurman/ Unsplash

ടൂറിസത്തിൽ റെക്കോർഡിട്ട് ഹോബാർട്ട്; ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഒന്നാമത്

സംസ്ഥാനത്തുടനീളമുള്ള ശരാശരി ഒക്യുപ്പൻസി നിരക്ക് 85 ശതമാനമായിരുന്നു.
Published on

ജനുവരി മാസത്തിലെ കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിലെ മറ്റ് പ്രധാന നഗരങ്ങളെ പിന്നിലാക്കി ഹോബാർട്ട് താമസസൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തി. വേനൽക്കാല അവധിക്കാലത്ത് 88.4 ശതമാനം ഒക്യുപ്പൻസി നിരക്കാണ് ഹോബാർട്ട് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ടാസ്മാനിയയിലെ ടൂറിസം മേഖല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തുടനീളമുള്ള ശരാശരി ഒക്യുപ്പൻസി നിരക്ക് 85 ശതമാനമായിരുന്നു.

Also Read
ടാസ്മാനിയയിൽ സാമ്പത്തിക പ്രതിസന്ധി; കടക്കെണി ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ട്രഷറി
Hobart

ഹോസ്പിറ്റാലിറ്റി ടാസ്മാനിയ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം സന്ദർശകരുടെ എണ്ണത്തിൽ മാത്രമല്ല, മുറിവാടകയിനത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ശരാശരി മുറിവാടക മുൻവർഷത്തെ അപേക്ഷിച്ച് 27 ഡോളർ വർദ്ധിച്ച് 294.77 ഡോളറിലെത്തി. മെൽബണിലെ ഓസ്‌ട്രേലിയൻ ഓപ്പൺ, സിഡ്‌നിയിലെ ആഷസ് ടെസ്റ്റ് തുടങ്ങിയ വൻകിട കായിക മാമാങ്കങ്ങൾ നടന്ന മാസത്തിൽ തന്നെ ഹോബാർട്ട് ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈസ്റ്റ് കോസ്റ്റ് മേഖലയിൽ 90.04 ശതമാനം ഒക്യുപ്പൻസി രേഖപ്പെടുത്തി. ലാൺസെസ്റ്റണിൽ നടന്ന ഫൂ ഫൈറ്റേഴ്‌സ് (Foo Fighters) സംഗീത പരിപാടി നഗരത്തിലെ ഹോട്ടലുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെടാൻ കാരണമായി. ഇത്തരം വലിയ പരിപാടികൾ ടൂറിസം മേഖലയ്ക്കും പ്രാദേശിക ബിസിനസ്സുകൾക്കും വലിയ ഗുണം ചെയ്യുന്നുണ്ടെന്ന് ഹോസ്പിറ്റാലിറ്റി ടാസ്മാനിയ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ഓൾഡ് പറഞ്ഞു.

Metro Australia
maustralia.com.au