ഫൂ ഫൈറ്റേഴ്സ് കോൺസർട്ട്: ലോൺസെസ്റ്റൺ വിമാനത്താവളത്തിൽ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസം

ജനുവരി 23ന്, കോൺസർട്ടിന് ഒരു ദിവസം മുൻപ്, 6,700ലധികം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.
Airport
വിമാനത്താവളംKeith Chan/ Usplash
Published on

ലോൺസെസ്റ്റൺ: അടുത്ത മാസം നടക്കുന്ന അമേരിക്കൻ റോക്ക് ബാൻഡ് ഫൂ ഫൈറ്റേഴ്സിന്റെ കോൺസർട്ടിനായി ആയിരക്കണക്കിന് ആരാധകർ നഗരത്തിലെത്തുന്നതിനാൽ ടാസ്മാനിയയിലെ ലോണ്സസ്റ്റൺ വിമാനത്താവളം ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കിന് തയ്യാറെടുക്കുകയാണ്.

ജനുവരി 23ന്, കോൺസർട്ടിന് ഒരു ദിവസം മുൻപ്, 6,700ലധികം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. അവധിക്കാലത്തിലെ ഏറ്റവും തിരക്കേറിയ ദിവസമെന്നു മുൻപ് കണക്കാക്കിയിരുന്ന ബോക്സിംഗ് ഡേയിലെ 6,410 യാത്രക്കാരെന്ന റെക്കോർഡിനെയാണ് ഇത് മറികടക്കുന്നത്.

Also Read
കനത്ത മഴയും അതിതീവ്ര ചൂടും: ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയക്കാർക്ക് മുന്നറിയിപ്പ്
Airport

കോൺസർട്ടിന് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത്, ജനുവരി 23 മുതൽ 26 വരെ വിർജിൻ ഓസ്ട്രേലിയ, ക്വാൻറാസ്, ജെറ്റ്‌സ്റ്റാർ എന്നീ വിമാനക്കമ്പനികൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിർജിൻ ഓസ്ട്രേലിയ 1,700 അധിക സീറ്റുകളും, ക്വാൻറാസും ജെറ്റ്‌സ്റ്റാറും ചേർന്ന് കൂടുതൽ വിമാനങ്ങളും വലുതായ വിമാനങ്ങളും ഉൾപ്പെടുത്തി 3,000 അധിക സീറ്റുകളും ഒരുക്കിയിട്ടുണ്ട്.

ഡിസംബർ 19 മുതൽ ഫെബ്രുവരി 4 വരെ 2.5 ലക്ഷംത്തിലധികം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. ഇത് കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെക്കാൾ 22 ശതമാനം വർധനവാണ്. ക്വാൻറാസ് സീസണൽ ബ്രിസ്ബേൻ സർവീസ് പുനരാരംഭിച്ചതോടെ, മൂന്ന് പ്രധാന വിമാനക്കമ്പനികളും ഇപ്പോൾ സിഡ്‌നിയിലേക്ക് ദിവസത്തിൽ രണ്ട് സർവീസുകൾ വീതം നടത്തുന്നുണ്ട്.

പീക്ക് സീസണിന് മുൻപ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി വിമാനത്താവളം അറിയിച്ചു. അരൈവൽസ് ഹാളിൽ ക്രിസ്മസ് മാർക്കറ്റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർ അധിക സമയം മുൻകൂട്ടി എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ജനുവരിയിൽ ഒരു പ്രത്യേക ഓസ്‌ട്രേലിയൻ ഷോയായി ഫൂ ഫൈറ്റേഴ്‌സ് യുടിഎഎസ് സ്റ്റേഡിയത്തിൽ പ്രകടനം നടത്തും.​

Related Stories

No stories found.
Metro Australia
maustralia.com.au