ഹൊബാർട്ടിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ ആലിപ്പഴ വർഷം

ഹൊബാർട്ടിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ബിഒഎം പ്രവചിച്ചു
hobart-hail-storm
ഹൊബാർട്ടിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ ആലിപ്പഴ വർഷംImage / via Pulse
Published on

ഹൊബാർട്ടിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി ആലിപ്പഴ മഴ പെയ്തു. ബ്രൂക്കർ ഹൈവേ ഒരു മഞ്ഞുമൂടിയ കാഴ്ചയായി മാറി. ന്യൂ ടൗൺ, മൂണ, ഗ്ലെനോർച്ചി എന്നിവയുൾപ്പെടെയുള്ള വടക്കൻ പ്രാന്തപ്രദേശങ്ങളിൽ ഉച്ചയ്ക്ക് 1:45 ഓടെ ആലിപ്പഴ വർഷം ആരംഭിച്ചത്. നടപ്പാതകളും റോഡുകളും ആലിപ്പഴത്താൽ നിറഞ്ഞപ്പോൾ റോഡ് വിജനമായി. പിന്നീട് റോഡുകൾ വെള്ളത്താൽ നിറയുകയും ചെയ്തു.

തുടർന്ന് ആലിപ്പഴ വർഷത്തോട് കൂടിയ മഴ തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയതായും തുടർന്ന് ഇടിമിന്നലുണ്ടായതായും ബ്യൂറോ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. ഇന്ന് അസാധാരണമായി താഴ്ന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്‌ച അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Also Read
ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോ ഓസ്‌ട്രേലിയ സന്ദർശിക്കുന്നു
hobart-hail-storm

ഇന്ന് പെയ്യുന്ന മഴ വളരെ തണുപ്പാണ്, അതിനാൽ താഴ്ന്ന പ്രദേശങ്ങളിലും നേരിയ മഞ്ഞുവീഴ്‌ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിഒഎം കാലാവസ്ഥാ മുന്നറിയിപ്പ് വിദഗ്ജൻ എല്ലി മാത്യൂസ് സൂചിപ്പിച്ചു.

“ദക്ഷിണ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ, ആലെൻസ് റിവുലെറ്റ്, ഫെർൺ ട്രി എന്നിവിടങ്ങളിൽ 400 മീറ്റർ ഉയരത്തിൽ പോലും മഞ്ഞുവീഴ്‌ച ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ടാസ്മാനിയയിലുടനീളം ഒരു തണുത്ത കാലാവസ്ഥ നീങ്ങുന്നതിനാൽ നാളെ കാലാവസ്ഥ കൂടുതൽ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹൊബാർട്ടിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ബിഒഎം പ്രവചിച്ചു, വ്യാഴാഴ്ച 3 മുതൽ 15 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au