വംശനാശഭീഷണി നേരിടുന്ന തത്തകൾ വൻതോതിൽ ടാസ്മാനിയയിലേക്ക് തിരിച്ചെത്തുന്നു

ഈ സീസണിൽ 86 ഓറഞ്ച്-ബെല്ലിഡ് തത്തകൾ ടാസ്മാനിയയിലെ മെലാല്യൂക്കയിലെ പ്രജനന കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായാണ് കണക്കുകൾ
 orange-bellied parrots
ഓറഞ്ച്-ബെല്ലിഡ് തത്തകൾPulse Tasmania
Published on

ഓസ്‌ട്രേലിയയിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായ ഓറഞ്ച്-ബെല്ലിഡ് തത്തകളെ സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ മികച്ച ഫലമാണ് കാണിക്കുന്നത്. ഈ സീസണിൽ 86 ഓറഞ്ച്-ബെല്ലിഡ് തത്തകൾ ടാസ്മാനിയയിലെ മെലാല്യൂക്കയിലെ പ്രജനന കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്,

Also Read
ബോണ്ടായി ഭീകരാക്രമണത്തിന് പിന്നാലെ റെക്കോർഡ് രക്തദാനം; NSWയിൽ പരിമിത അവസരങ്ങൾ
 orange-bellied parrots

നിരീക്ഷണം ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ 91 എന്ന റെക്കോർഡിനേക്കാൾ അല്പം മാത്രം കുറവാണ് ഇത്തവണത്തെ എണ്ണം. ഈ തിരിച്ചുവരവ് അത്യന്തം അപൂർവമായ ഈ പക്ഷിവർഗത്തിനായി ആശ്വാസകരമാണെന്ന് പരിസ്ഥിതി മന്ത്രി മാഡലെയ്ൻ ഒഗിൽവി പറഞ്ഞു. ഇതിൽ ഈ വർഷം തിരിച്ചെത്തിയവരിൽ 51 ആൺ തത്തകളും 35 പെൺ തത്തകളും ഉൾപ്പെടുന്നു. 66 എണ്ണം കാട്ടിൽ ജനിച്ചവയും 20 എണ്ണം മുൻകാലങ്ങളിൽ ചെറുപ്പത്തിൽ കാട്ടിലേക്ക് വിട്ട ക്യാപ്റ്റീവ്-ബ്രെഡ് തത്തകളുമാണ്,” അവർ പറഞ്ഞു.

Also Read
പൊതു​ഗതാ​ഗത നിരക്ക് വർദ്ധിപ്പിക്കുന്നു; അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ
 orange-bellied parrots

ഈ സീസണിലെ ആദ്യ കുഞ്ഞുതത്തകൾ ഫൈവ് മൈൽ ബീച്ച് വൈൽഡ്‌ലൈഫ് കേന്ദ്രത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വന്യസംഖ്യ വർധിപ്പിക്കുന്നതിനായി വേനൽക്കാലാവസാനത്ത് മെലാല്യൂക്കയിൽ ചില ക്യാപ്റ്റീവ്-ബ്രെഡ് കുഞ്ഞുങ്ങളെ കൂടി വിട്ടയക്കാനാണ് പദ്ധതി. ഫൈവ് മൈൽ ബീച്ച് ക്യാപ്റ്റീവ് ബ്രിഡിംഗ് കേന്ദ്രത്തിന്റെ വികസനത്തിനായി ടാസ്മാനിയ സർക്കാർ 2.5 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ തത്തകളുടെ കുടിയേറ്റ പാത നിരീക്ഷിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനുമായി 1.3 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au