കാണാതായ ബെൽജിയൻ വിനോദസഞ്ചാരിക്കായുള്ള തിരച്ചിൽ; കാറിന്റെ താക്കോൽ കണ്ടെത്തി

31 കാരിയായ ക്രെമറിനെ അവസാനമായി കണ്ടത് 2023 ജൂൺ 17 ന് വാറട്ടയിൽ ആയിരുന്നു.
കാണാതായ ബെൽജിയൻ വിനോദസഞ്ചാരിയുടെ കാറിന്റെ താക്കോൽ കണ്ടെത്തി
ബെൽജിയൻ വനിത സെലിൻ ക്രെമർ
Published on

ടാസ്മാനിയൻ കാട്ടിൽ നിന്ന് കാണാതായ ബെൽജിയൻ വനിത സെലിൻ ക്രെമറിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ മനുഷ്യാവശിഷ്ടങ്ങളും കാറിന്റെ താക്കോലും കണ്ടെത്തി. 31 കാരിയായ ക്രെമറിനെ അവസാനമായി കണ്ടത് 2023 ജൂൺ 17 ന് വാറട്ടയിൽ ആയിരുന്നു. ഇവർ ഫിലോസഫർ വെള്ളച്ചാട്ടത്തിൽ ഒരു ബുഷ്‌വാക്കിന് പോയ ശേഷം കാണാതായതാണെന്നാണ് കരുതപ്പെടുന്നത്. നേരത്തെ അവരുടെ ഹോണ്ട സിആർവി ഒരു പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഇതോടെ അവരുടെ കാറിലേക്ക് മടങ്ങുമ്പോൾ അവർ വഴിതെറ്റിപ്പോയതായി പോലീസിന്റെ നി​ഗമനം. കഴിഞ്ഞ മാസമാണ് ക്രെമറുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന മനുഷ്യാവശിഷ്ടങ്ങൾ ഒരു ബുഷ്‌വാക്കർ കണ്ടെത്തിയത്. ഇതോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു.

കാണാതായ ബെൽജിയൻ വിനോദസഞ്ചാരിയുടെ കാറിന്റെ താക്കോൽ കണ്ടെത്തി
കാറിന്റെ താക്കോൽ സെലിന്റേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

ആർതർ നദിയിലെ 350 മീറ്റർ ഭാഗത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും തിരച്ചിൽ നടത്തിയതായി ടാസ്മാനിയ പോലീസ് കമാൻഡർ നഥാൻ ജോൺസ്റ്റൺ പറഞ്ഞു. അഞ്ച് അസ്ഥികൾ, രണ്ട് പല്ലുകൾ, ഒരു ഹോണ്ട കാറിന്റെ താക്കോൽ എന്നിവ അവർ കണ്ടെത്തി. "കാറിന്റെ താക്കോൽ സെലിന്റേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു," അദ്ദേഹം ഇന്നലെ പറഞ്ഞു. "ഇതുവരെയുള്ള തിരച്ചിൽ ശ്രമങ്ങൾ അവലോകനം ചെയ്യുമ്പോൾ സെലീന്റെ കുടുംബത്തെ അറിയിക്കുന്നതിനായി ഞങ്ങൾ അവരുമായി ബന്ധം തുടരുന്നു," ജോൺസ്റ്റൺ പറഞ്ഞു. ഫോറൻസിക് പരിശോധനാ പ്രക്രിയ തുടരുകയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au