ഡൊണാൾഡ് മക്ഡൊണാൾഡ്
Tasmania
നടനും പ്ലേ സ്കൂൾ അവതാരകനുമായ ഡൊണാൾഡ് അന്തരിച്ചു
മുതിർന്ന നടനും ദീർഘകാലം പ്ലേ സ്കൂൾ അവതാരകനുമായ ഡൊണാൾഡ് മക്ഡൊണാൾഡ് (86) അന്തരിച്ചു. 1970 കളിലും 80 കളിലും എബിസി കുട്ടികളുടെ ഷോയിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എ കൺട്രി പ്രാക്ടീസ്, ദി സള്ളിവൻസ് തുടങ്ങിയ ഷോകളിലൂടെയും നാടകത്തിലും ടെലിവിഷനിലുമായി മക്ഡൊണാൾഡിന് സമ്പന്നമായ ഒരു കരിയർ തന്നെ ഉണ്ടായിരുന്നു.
മക്ഡൊണാൾഡ് സുഹൃത്ത് ക്രെയ്ഗ് ബെന്നറ്റിനൊപ്പം
വർഷങ്ങളായി ഡിമെൻഷ്യ ബാധിച്ച് കഴിഞ്ഞ ഡൊണാൾഡ് സിഡ്നിയിലെ ഒരു വയോജന പരിചരണ കേന്ദ്രത്തിൽ വെച്ചാണ് മരണപ്പെട്ടത്. പ്രിയപ്പെട്ടവരുടെ ചുറ്റുപാടിലാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.