ടാസ്മാനിയയുടെ പുതിയ ടൂറിസം നികുതി; എതിർപ്പുമായി എയർബിഎൻബി

2025-ലെ ഷോർട്ട് സ്റ്റേ ലെവി ബില്ലിന്റെ കൺസൾട്ടേഷനിലാണ് എയർബിഎൻബി തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്.
ടാസ്മാനിയയുടെ പുതിയ ടൂറിസം നികുതി
ടാസ്മാനിയയുടെ പുതിയ ടൂറിസം നികുതിKarsten Winegeart
Published on

ടാസ്മാനിയയിൽ ഷോർട്ട് സ്റ്റേ താമസസൗകര്യങ്ങൾക്ക് 5% ലെവി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമുഖ താമസസൗകര്യ പ്ലാറ്റ്‌ഫോമായ എയർബിഎൻബി രംഗത്തെത്തി. ഈ പുതിയ നികുതി സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും സാധാരണക്കാരായ വീട്ടുടമസ്ഥരെ പ്രയാസത്തിലാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 2025-ലെ ഷോർട്ട് സ്റ്റേ ലെവി ബില്ലിന്റെ കൺസൾട്ടേഷനിലാണ് എയർബിഎൻബി തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്.

സ്വന്തം വീടുകളിൽ താമസസൗകര്യം നൽകുന്നവർക്ക് ഈ നികുതിയിൽ നിന്ന് ഇളവ് നൽകണമെന്നും നിയമം നടപ്പിലാക്കുന്നത് 2027 ജൂലൈ വരെ നീട്ടിവെക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. 28 ദിവസത്തിൽ താഴെ താമസിക്കുന്നവർക്കാണ് ഈ 5% അധിക നികുതി ബാധകമാകുന്നത്. ഇതിലൂടെ ലഭിക്കുന്ന ഏകദേശം 11 ദശലക്ഷം ഡോളർ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ധനസഹായത്തിനായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, കാരവൻ പാർക്കുകൾ എന്നിവയെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read
ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; വാങ്കഡെയിൽ സഞ്ജുവിന്റെ കരുത്തിൽ ചരിത്ര ജയം
ടാസ്മാനിയയുടെ പുതിയ ടൂറിസം നികുതി

അതേസമയം, ഈ നികുതി 7.5% ആയി ഉയർത്തണമെന്ന് ടാസ്മാനിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് (TasCOSS) ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനക്കാർ നേരിടുന്ന ഭവന പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ വാദം. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായശേഖരണം ഫെബ്രുവരി 25-ന് അവസാനിച്ചു. ബില്ലിന്റെ അന്തിമരൂപം ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ടോസ്മാനിയയുടെ പുതിയ ടൂറിസം നികുതി; എതിർപ്പുമായി എയർബിഎൻബി

ടാസ്മാനിയയിൽ ഷോർട്ട് സ്റ്റേ താമസസൗകര്യങ്ങൾക്ക് 5% ലെവി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമുഖ താമസസൗകര്യ പ്ലാറ്റ്‌ഫോമായ എയർബിഎൻബി രംഗത്തെത്തി. ഈ പുതിയ നികുതി സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും സാധാരണക്കാരായ വീട്ടുടമസ്ഥരെ പ്രയാസത്തിലാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 2025-ലെ ഷോർട്ട് സ്റ്റേ ലെവി ബില്ലിന്റെ കൺസൾട്ടേഷനിലാണ് എയർബിഎൻബി തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്.

സ്വന്തം വീടുകളിൽ താമസസൗകര്യം നൽകുന്നവർക്ക് ഈ നികുതിയിൽ നിന്ന് ഇളവ് നൽകണമെന്നും നിയമം നടപ്പിലാക്കുന്നത് 2027 ജൂലൈ വരെ നീട്ടിവെക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. 28 ദിവസത്തിൽ താഴെ താമസിക്കുന്നവർക്കാണ് ഈ 5% അധിക നികുതി ബാധകമാകുന്നത്. ഇതിലൂടെ ലഭിക്കുന്ന ഏകദേശം 11 ദശലക്ഷം ഡോളർ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ധനസഹായത്തിനായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, കാരവൻ പാർക്കുകൾ എന്നിവയെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ഈ നികുതി 7.5% ആയി ഉയർത്തണമെന്ന് ടാസ്മാനിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് (TasCOSS) ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനക്കാർ നേരിടുന്ന ഭവന പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ വാദം. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായശേഖരണം ഫെബ്രുവരി 25-ന് അവസാനിച്ചു. ബില്ലിന്റെ അന്തിമരൂപം ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au