രഞ്ജിത്ത് മാത്യുവിന്റെ 'ബന്ധങ്ങൾ': കുടുംബ മൂല്യങ്ങളുടെ പുതിയ നോവൽ

സൗത്ത് ഓസ്ട്രേലിയയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ 2025-ലെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചായിരുന്നു പ്രകാശനം
കുടുംബ മൂല്യങ്ങളുടെ പുതിയ നോവൽ
രഞ്ജിത്ത് മാത്യുവിന്റെ രണ്ടാമത്തെ പുസ്തകം, 'ബന്ധങ്ങൾ'സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ 2025-ലെ ഓണാഘോഷ പരിപാടിയിലായിരുന്നു ചടങ്ങ്
Published on

അഡലൈഡിലെ സാഹിത്യ ലോകത്തിന് അഭിമാനമായി, രഞ്ജിത്ത് മാത്യുവിന്റെ രണ്ടാമത്തെ പുസ്തകം, 'ബന്ധങ്ങൾ' എന്ന നോവൽ പ്രകാശനം ചെയ്തു. സൗത്ത് ഓസ്ട്രേലിയയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ 2025-ലെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

Also Read
മലയാളത്തനിമയിൽ ഓണമാഘോഷിച്ച് സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റി
കുടുംബ മൂല്യങ്ങളുടെ പുതിയ നോവൽ

2025 സെപ്റ്റംബർ 20-ന് നടന്ന പ്രകാശന കർമ്മം, എംപി നദിയാ ക്ലാൻസി നിർവ്വഹിച്ചു. ചടങ്ങിൽ കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ഷിജു സെബാസ്റ്റ്യൻ, സെക്രട്ടറി സുജിത്ത് സോമൻ, നോവലിസ്റ്റ് രഞ്ജിത്ത് മാത്യു എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും മനോഹരമായി വരച്ചു കാട്ടുന്ന ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ സലീം അയ്യനേത്താണ്. മലയാള സാഹിത്യരംഗത്ത് രഞ്ജിത്ത് മാത്യുവിന്റെ രണ്ടാമത്തെ രചനയാണിത്. അദ്ദേഹത്തിന്റെ ആദ്യ കൃതി, 'സിബ്രാലൈൻ' എന്ന ചെറുകഥാ സമാഹാരം, കഴിഞ്ഞ വർഷത്തെ സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ഓണാഘോഷ വേദിയിൽ വെച്ചായിരുന്നു പ്രകാശനം ചെയ്തത്. അഡലൈഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'പൂജ ഓൺലൈൻ മാസിക'യുടെ ചീഫ് എഡിറ്ററും, കലാ സാംസ്‌കാരിക മേഖലകളിൽ സജീവ പങ്കാളിത്തവുമുള്ള ലേഖകൻ, സൗത്ത് ഓസ്ട്രേലിയായിലെ ഹാലറ്റ് കോവിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഭാര്യ ടിന്റു താന്നിയ്ക്കലും മകൾ മാർത്തയുമാണ്

Related Stories

No stories found.
Metro Australia
maustralia.com.au