വീണ്ടും ഒരു ക്രിസ്മസ് പുതുവത്സരകാലം എത്തിയിരിക്കുകയാണ്. വ്യത്യാസങ്ങളോ വിവേചനങ്ങളോ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും മലയാളികൾക്കും വലിയ ആഘോഷങ്ങളാണ്. ഇപ്പോഴിതാ, ഓസ്ട്രേലിയ സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ (SAMC) ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സും, പുതുവത്സരാഘോഷവും ഒരുങ്ങിക്കഴിഞ്ഞു.
കലാ പ്രകടനങ്ങൾ, സാന്താക്ലോസ് മീറ്റ് & ഗ്രീറ്റ്: പ്രിയപ്പെട്ട സാന്താക്ലോസിനൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങൾ, ഫോട്ടോ ബൂത്ത് സെക്ഷൻ, സദ്യ/ ഡിന്നർ എന്നിങ്ങനെ നിരവധി പരിപാടികളോടെ നടത്തുന്ന ക്രിസ്മസ് പുതുവർഷാഘോഷത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
2026 ജനുവരി 3, ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ കോസ് ഗ്രോവ് ഹാൾ (Cause Grove Hall), ക്ലോവേലി പാർക്കിൽ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവര് മുൻകൂട്ടി ബുക്കിങ് നടത്തേണ്ടതാണ്. ബുക്കിങ് ലിങ്ക്