
ട്രഷറർ സ്റ്റീഫൻ മുള്ളിഗനും ഡെപ്യൂട്ടി പ്രീമിയർ സൂസൻ ക്ലോസും അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടർന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അവർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ഇരുവരും സ്ഥിരീകരിച്ചു. അതേസമയം ടോം കൗട്‌സാന്റോണിസിനെ ട്രഷററായും ക്യം മഹർ ഡെപ്യൂട്ടി പ്രീമിയറായും നിയമിച്ചു. ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രിയായി എമിലി ബോർക്ക് ചുമതലയേൽക്കും. ലൂസി ഹുസ് പരിസ്ഥിതി, കാലാവസ്ഥ, ജലം എന്നീ വകുപ്പുകളിലേക്ക് മാറും. പ്രതിരോധ, ബഹിരാകാശ വ്യവസായ വകുപ്പുകളുടെ വകുപ്പും പ്രീമിയർ മാലിനോസ്‌കാസ് തന്നെ കൈകാര്യം ചെയ്യും.
പുനഃസംഘടനയിൽ റിയാനോൺ പിയേഴ്‌സും നാദിയ ക്ലാൻസിയും പുതിയ റോളുകളിൽ പ്രവർത്തിക്കും. ക്ലാൻസി മാനസികാരോഗ്യത്തിനും ആത്മഹത്യാ പ്രതിരോധത്തിനുമുള്ള അസിസ്റ്റന്റ് മന്ത്രിയായി. പിയേഴ്‌സ് അടിയന്തര സേവനങ്ങൾ, കറക്ഷണൽ സേവനങ്ങൾ, വിനോദം, കായികം, റേസിംഗ് എന്നീ വകുപ്പുകളുടെ ചുമതലയേൽക്കും. അതേ സമയം സൗത്ത് ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി, സംസ്ഥാന മന്ത്രിസഭയിൽ ഇപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ പ്രാതിനിധ്യമാണ് ഉള്ളത്.