
സെപ്റ്റംബർ 27 ന് സൗത്ത് ഓസ്‌ട്രേലിയയിൽ കാണാതായ നാല് വയസ്സുള്ള ഗസ് ലാമോണ്ടിനായുള്ള തിരച്ചിൽ പോലീസ് പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. തിരച്ചിൽ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ തിരോധാനം ഒരു ദുരൂഹതയായി തുടരുന്നതിനാൽ, പോലീസും എഡിഎഫ് അംഗങ്ങളും ഉൾപ്പെടുന്ന തിരച്ചിൽ നാളെ വീണ്ടും ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അക്രമത്തിന്റെ ഒരു സൂചനയും ഇല്ലെന്ന് അധികൃതർ പറയുന്നു. ഗസിന്റെ കുടുംബവുമായി നിരന്തരം നിരന്തരം അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്ന് പോലീസ് വിശദമാക്കി. പോലീസിന്റെയും ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെയും സഹായത്തോടെ പുതിയ തിരച്ചിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും. അതേസമയം സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ യുണ്ടയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കുള്ള സ്ഥലത്തെ വീടിനടുത്ത് നിന്ന് ഗസ് കാണാതാവുന്നത്. ആറ് ദിവസത്തിന് ശേഷവും ഗസിന്റെ ഒരു തുമ്പും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഈ മാസം ആദ്യം തിരച്ചിൽ നിർത്തിവച്ചിരുന്നു.