ടോറൻസ് നദിയിലെ മലിനീകരണം തടയാൻ 'നാനോബബിൾ' സാങ്കേതികവിദ്യ;പരീക്ഷണത്തിന് അഡ്‌ലെയ്ഡ് സിറ്റി കൗൺസിൽ

ഓക്സിജൻ, ഓസോൺ തുടങ്ങിയ വാതകങ്ങൾ ഉപയോഗിച്ച് ജലാശയങ്ങളിൽ അതിസൂക്ഷ്മ കുമിളകൾ സൃഷ്ടിച്ച് രാസമാലിന്യങ്ങളെയും രോഗാണുക്കളെയും വിഘടിപ്പിക്കുന്ന നൂതന രീതിയാണ് നാനോബബിൾ സാങ്കേതികവിദ്യ.
Torrens Lake
ടോറൻസ് നദിABC News: Daniel Taylor
Published on

അഡ്‌ലെയ്ഡ്: ബാക്ടീരിയ ബാധയെത്തുടർന്ന് ടോറൻസ് തടാകം (Torrens Lake) അടിക്കടി അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അത്യാധുനിക 'നാനോബബിൾ' (Nanobubble) സാങ്കേതികവിദ്യ പരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും കച്ചവടക്കാരും രംഗത്ത്. എൻട്രോകോക്കി (Enterococci), ഇ-കോളി (E. coli) ബാക്ടീരിയകളുടെ അമിത സാന്നിധ്യം മൂലം ഈ വർഷം മാത്രം മൂന്നാം തവണയാണ് തടാകം പൊതുജനങ്ങൾക്കും ബോട്ട് സർവീസുകൾക്കും വിലക്കേർപ്പെടുത്തി അടച്ചിടുന്നത്. ഇത് നദീതീരത്തെ വിനോദസഞ്ചാരത്തെയും ബോട്ടിംഗ് ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഓക്സിജൻ, ഓസോൺ തുടങ്ങിയ വാതകങ്ങൾ ഉപയോഗിച്ച് ജലാശയങ്ങളിൽ അതിസൂക്ഷ്മ കുമിളകൾ സൃഷ്ടിച്ച് രാസമാലിന്യങ്ങളെയും രോഗാണുക്കളെയും വിഘടിപ്പിക്കുന്ന നൂതന രീതിയാണ് നാനോബബിൾ സാങ്കേതികവിദ്യ. ന്യൂ സൗത്ത് വെയിൽസിലെ ലേക് ആൽബർട്ട് ശുചീകരണത്തിൽ ഈ രീതി വിജയകരമായി നടപ്പാക്കിയിരുന്നു. തടാകം ശുചീകരിക്കാൻ ഈ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കാര്യം വരും ആഴ്ചകളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അഡ്‌ലെയ്ഡ് സിറ്റി കൗൺസിൽ അറിയിച്ചു.

Metro Australia
maustralia.com.au