പൊതു സുരക്ഷാ മേഖലകളുടെ പട്ടികയിൽ അഡെലെയ്ഡ് റെയിൽവേ സ്റ്റേഷനും

ഇവിടെ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കാനും ചിലരെ പ്രദേശം വിട്ടുപോകാൻ നിർദേശിക്കാനും പൊലീസിന് അധിക അധികാരങ്ങൾ ലഭിക്കും.

Adelaide Railway Station becomes a declared public precinct,
അഡെലെയ്ഡ് റെയിൽവേ സ്റ്റേഷൻ ‘ഡിക്ലെയർഡ് പബ്ലിക് പ്രിസിങ്ക്‌റ്റ്’ ആയി പ്രഖ്യാപിച്ചുABC News
Published on

അഡെലെയ്ഡ് റെയിൽവേ സ്റ്റേഷൻ നഗരത്തിലെ ഏറ്റവും പുതിയതായി ‘ഡിക്ലെയർഡ് പബ്ലിക് പ്രിസിങ്ക്‌റ്റ്’ ആയി പ്രഖ്യാപിച്ചു. ഇതോടെ, ഇവിടെ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കാനും ചിലരെ പ്രദേശം വിട്ടുപോകാൻ നിർദേശിക്കാനും പൊലീസിന് അധിക അധികാരങ്ങൾ ലഭിക്കും.

ഈ വർഷം ആദ്യം ബേൺസൈഡ് വില്ലേജ്, മാരിയൻ ഷോപ്പിങ് സെന്റർ എന്നിവ ഉൾപ്പെടെയുള്ള ചില ഷോപ്പിങ് സെന്ററുകൾ ഡിക്ലെയർഡ് പ്രിസിങ്ക്‌റ്റുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. നിലവിൽ ഇത്തരം അധികാരങ്ങൾ ബാധകമായ 11 ഷോപ്പിങ് പ്രിസിങ്ക്‌റ്റുകൾ സംസ്ഥാനത്തുണ്ട്.

ഗ്ലെനെൽഗ്, നോർത്ത് അഡിലെയ്ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും നിശ്ചിത സമയങ്ങളിൽ ഡിക്ലെയർഡ് പബ്ലിക് പ്രിസിങ്ക്‌റ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടൊപ്പം, ഈ ആഴ്ച ആദ്യം ആഷസ് ടെസ്റ്റിന്റെ കാലയളവിൽ അഡെലെയ്ഡ് ഓവലും ഡിക്ലെയർഡ് പബ്ലിക് പ്രിസിങ്ക്‌റ്റായി പ്രഖ്യാപിക്കുമെന്ന് ദക്ഷിണ ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.

Also Read
വിക്ടോറിയയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മോഷണവും കുടുംബ അതിക്രമങ്ങളും പ്രധാന കാരണം

Adelaide Railway Station becomes a declared public precinct,

കത്തി കുറ്റകൃത്യങ്ങൾ അടക്കമുള്ള അക്രമങ്ങൾ നിയന്ത്രിക്കുന്നതിനായി ഈ വർഷം നടപ്പാക്കിയ നിയമപരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഈ ഡിക്ലെയർഡ് പ്രിസിങ്ക്‌റ്റ് സംവിധാനം.

ഈ അധികാരങ്ങൾ പ്രകാരം, മെറ്റൽ ഡിറ്റക്ഷൻ വാൻഡുകൾ ഉപയോഗിച്ച് ആളുകളെ പരിശോധിക്കാനും, നിർദ്ദിഷ്ട പ്രദേശങ്ങളിൽ നിന്ന് 24 മണിക്കൂർ വരെ വിട്ടുപോകാൻ നിർദേശിക്കാനും പൊലീസിന് സാധിക്കും.

വ്യാഴാഴ്ച മുതൽ അഡിലെയ്ഡ് റെയിൽവേ സ്റ്റേഷൻ ‘ഡിക്ലെയർഡ് പബ്ലിക് ട്രാൻസ്പോർട്ട് ഹബ്’ ആയി പ്രാബല്യത്തിൽ വന്നതായി വെള്ളിയാഴ്ച സൗത്ത് അഡലെയ്ഡ് പൊലീസ് അറിയിച്ചു. തിരക്കേറിയ ഇടങ്ങളിൽ അപകടകരമായ ആയുധങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് കത്തി കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au