അഡലെയ്ഡ് വിമാനത്താവളത്തിൽ പുതിയ പ്ലാസ പ്രീമിയം ലോഞ്ച്

ആഭ്യന്തര ഡിപ്പാർച്ചർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ ലോഞ്ച് ആഭ്യന്തര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ്.
Adelaide Airport Opens Domestic Plaza Premium Lounge
അഡലെയ്ഡ് വിമാനത്താവളത്തിൽ പുതിയ പ്ലാസ പ്രീമിയം ലോഞ്ച് Max Harlynking/ Unsplash
Published on

അഡലെയ്ഡ്: അഡലെയ്ഡ് വിമാനത്താവളത്തിൽ പുതിയ പ്ലാസ പ്രീമിയം ലോഞ്ച് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ഡിപ്പാർച്ചർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ ലോഞ്ച് ആഭ്യന്തര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും സാധാരണ യാത്രക്കാർക്കും ഒരുപോലെ ആഡംബരവും സൗകര്യവും നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതുവരെ ഓസ്‌ട്രേലിയയിൽ ലൗഞ്ചുകളിലേക്കുള്ള പ്രവേശനം പ്രധാനമായും വിമാനക്കമ്പനികളുടെ ലോയൽറ്റി അംഗങ്ങളായോ പ്രീമിയം കാർഡ് ഉടമകളായോ ഉള്ളവർക്ക് മാത്രമായിരുന്നു. എന്നാൽ പ്ലാസാ പ്രീമിയം അവതരിപ്പിച്ച പേ -അസ്-യു-ഗോ മോഡൽ വഴി ആര്ക്കും ചെറിയ നിരക്ക് നൽകി ലൗഞ്ചിൽ പ്രവേശിക്കാമെന്നതാണ് പ്രത്യേകത. ഇത് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുകയും അഡിലൈഡിലേക്ക് കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.

Also Read
വനിതാ ഏകദിന ലോകകപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി ഇന്ത്യ
Adelaide Airport Opens Domestic Plaza Premium Lounge

പ്രവേശന നിരക്ക്

ഡൊമസ്റ്റിക് ഡിപ്പാർച്ചറിലെ Gate 16 ന് എതിർവശത്താണ് പുതിയ ലോഞ്ച് സ്ഥിതി ചെയ്യുന്നത്.

മദ്യം ഇല്ലാതെ രണ്ട് മണിക്കൂറിന് പ്രവേശനം വെറും AUD $29 ൽ ആരംഭിക്കുന്നു, മദ്യം അടങ്ങിയ രണ്ട് മണിക്കൂറിന് ഫീസ് AUD $48.60 ആണ്.

Related Stories

No stories found.
Metro Australia
maustralia.com.au