മെനിംഗോകോക്കൽ രോഗം: അഡ്‌ലെയ്ഡിൽ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

ദക്ഷിണ ഓസ്‌ട്രേലിയയിൽ ഈ വർഷം രോഗം സ്ഥിരീകരിച്ചത് 22 പേർക്ക്; വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്.
മെനിംഗോകോക്കൽ രോഗം: അഡ്‌ലെയ്ഡിൽ യുവാവ് ഗുരുതരാവസ്ഥയിൽ
ആരോഗ്യ മന്ത്രി ബ്ലെയർ ബോയർ (Picture: NewsWire / Nikki Short)
Published on: 

അഡ്‌ലെയ്ഡിൽ മെനിംഗോകോക്കൽ രോഗം സ്ഥിരീകരിച്ച യുവാവ് ജീവൻ നിലനിർത്താൻ പോരാടുന്നു. രോഗത്തിന്റെ ഗുരുതരമായ രൂപമായ ഇൻവേസീവ് മെനിംഗോകോക്കൽ ഡിസീസ് ബാധിച്ച യുവാവ് നിലവിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സെറോഗ്രൂപ്പ് ബി വിഭാഗത്തിലുള്ള രോഗമാണ് സ്ഥിരീകരിച്ചത്. യുവാവുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴുപേരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയുന്നതിനായി ഇവർക്ക് പ്രതിരോധ ആന്റിബയോട്ടിക്കുകൾ നൽകും.

മെനിംഗോകോക്കൽ രോഗത്തെ ഗൗരവത്തോടെ കാണണമെന്ന് ദക്ഷിണ ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ബ്ലെയർ ബോയർ മുന്നറിയിപ്പ് നൽകി. രോഗം മരണത്തിന് കാരണമാകാമെന്നും പഴയകാലത്ത് മാത്രം കണ്ടിരുന്ന ഒരു ആരോഗ്യപ്രശ്‌നമായി ഇതിനെ കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ഓസ്‌ട്രേലിയയിൽ ഈ വർഷം ഇതുവരെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. വാക്‌സിനേഷൻ സ്വീകരിക്കുന്നതാണ് രോഗത്തിൽനിന്ന് സ്വയംരക്ഷ നേടാനും പ്രിയപ്പെട്ടവരെ സംരക്ഷിക്കാനുമുള്ള പ്രധാന മാർഗമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പറിയറും വാക്‌സിനേഷൻ സ്വീകരിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയിൽ ആറാഴ്ച മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്കും പത്താം ക്ലാസ് വിദ്യാർഥികൾക്കും മെനിംഗോകോക്കൽ ബി വാക്‌സിൻ സൗജന്യമായി ലഭ്യമാണ്. ചെറിയ കുട്ടികളാണ് രോഗബാധയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗമെന്ന് സ്പറിയർ പറഞ്ഞു. 15 മുതൽ 20 വയസ്സുവരെയുള്ളവരും ഉയർന്ന അപകടസാധ്യതയുള്ളവരാണ്. ഇതേത്തുടർന്നാണ് സ്കൂൾതലത്തിൽ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നതെന്നും അവർ വിശദീകരിച്ചു. Neisseria meningitidis എന്ന ബാക്ടീരിയയാണ് മെനിംഗോകോക്കൽ രോഗത്തിന് കാരണമാകുന്നത്. മെനിംഗോകോക്കസ് എന്നും ഇത് അറിയപ്പെടുന്നു. രോഗത്തിന് 13 വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ ബി, ഡബ്ല്യു വിഭാഗങ്ങളാണ് കൂടുതൽ പകർച്ചാശേഷിയുള്ളത്.

മെനിംഗോകോക്കൽ രോഗം: അഡ്‌ലെയ്ഡിൽ യുവാവ് ഗുരുതരാവസ്ഥയിൽ
(Supplied)

ത്വക്കിൽ ചുണങ്ങ്, ഛർദി, കഴുത്തിന് കട്ടിപ്പ്, തലവേദന, പനി, വെളിച്ചത്തോടുള്ള അസഹിഷ്ണുത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സ ലഭിക്കാതെ വന്നാൽ തലച്ചോറിനെയും സുഷുമ്നാനാഡിയെയും പൊതിയുന്ന ആവരണത്തിന് വീക്കം ഉണ്ടാകുന്ന മെനിഞ്ചൈറ്റിസ്, രക്തത്തിലെ അണുബാധയായ സെപ്റ്റിസീമിയ, ന്യൂമോണിയ തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക് രോഗം നീങ്ങാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സെപ്റ്റിസീമിയ ഷോക്കിനും മരണത്തിനും കാരണമാകാമെന്ന് ദക്ഷിണ ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയയിൽ വേഗത്തിൽ ചികിത്സ ലഭിച്ചാലും രോഗബാധിതരിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്.